HOME
DETAILS
MAL
ദക്ഷിണ ചൈനാക്കടല്‍: കോടതിവിധി ചൈന അംഗീകരിക്കണമെന്ന് ഫിലിപ്പൈന്‍സ്
backup
July 14 2016 | 09:07 AM
മനില: ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ അവകാശവാദം തള്ളിയ യുഎന്‍ ട്രിബ്യൂണല്‍ വിധി അംഗീകരിക്കണമെന്ന് ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി പെര്‍ഫെക്‌റ്റൊ യാസായ പ്രസ്താവിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ഏഷ്യ- യൂറോപ്പ് ഉച്ചക്കോടിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രധാനമന്ത്രി ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎന്‍ ട്രൈബ്യൂണല്‍ വിധി ചൈന തള്ളിക്കളയുകയും മേഖലയില്‍ കൂടുതല്‍ ഇടപെടാനുള്ള ഒരുക്കങ്ങള്‍ ചൈന നടത്തുകയും ചെയ്തിട്ടുണ്ട്.
അമ്പത്തിമൂന്നു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫിലിപ്പൈന്‍സില്‍ പുതിയ സര്‍ക്കാര്‍ ഈയിടെ അധികാരത്തില്‍ വന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."