സ്‌കൂളിലേക്ക് വെള്ളമെത്തിക്കാന്‍ പുതിയ കുടിവെള്ള പദ്ധതി
ആനക്കര: എം.ആര്‍.എസിലേക്ക് വെള്ളം വാങ്ങിയുള്ള ധൂര്‍ത്തിന് അറുതിയായി. സ്‌കൂളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ പുതിയ കുടിവെള്ള പദ്ധതിയുടെ ചാല്‍ കീറല്‍ തുടങ്ങി.
പറക്കുളം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ്) ലേക്ക് വെള്ളം വാങ്ങിയ വകയില്‍ പതിനൊന്ന് വര്‍ഷം കൊണ്ട് പട്ടികജാതി വകുപ്പ് തുലച്ചത് അരക്കോടിയിലേറെ രൂപ.
ഒടുവില്‍ പട്ടിക ജാതിവകുപ്പ് കണ്‍തുറന്നു സ്‌കൂളിലേക്ക് വെളളമെത്തിക്കാന്‍ പുതിയ കുടിവെള്ള പദ്ധതിവരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിലേക്ക് ചാല്‍ കീറി പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
പദ്ധതിക്ക് പട്ടിക ജാതി പട്ടിക വകുപ്പ് രണ്ടര ലക്ഷം രൂപയാണ് വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിട്ടുള്ളത് അത് പ്രകാരമാണ് ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത്. പുതിയ അധ്യായന വര്‍ഷം മുതല്‍ വെള്ളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെള്ളമാണ് സ്‌കൂളിലേക്ക് ആവശ്യമായിവരുന്നത്. അത് ഈ കുഴല്‍കിണറില്‍നിന്ന് ലഭിക്കുമോ എന്ന കാര്യത്തില്‍ ചില ആശങ്കകളുണ്ട്. എന്നാലും ഒരു പരിധിവരെ വെളളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും നിലവില്‍ പതിമൂന്ന് വര്‍ഷം കൊണ്ട് വെളളം വാങ്ങിയ വകയില്‍ ഔരു കോടിയോളം രുപയാണ് ചിവഴിച്ചത്. ഇപ്പോള്‍ സ്‌കൂളില്‍ മതിലില്‍നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മിച്ച പറക്കുളം കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴല്‍ കിണറില്‍നിന്ന് വെള്ളമെടുക്കാനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് പദ്ധതിക്ക് പട്ടിക ജാതി വകുപ്പ് തുക വകയിരുത്തിയത്.
ഒരു മാസം ഹോസ്റ്റലിലേക്കും സ്‌കൂളിലേക്കും മറ്റുമായി 4,22,000 ലിറ്റര്‍ വെള്ളമാണ് വാങ്ങുന്ന്. ഇതിനായി പ്രതിമാസം അരലക്ഷത്തിന് മുകളില്‍ ചിലവ് വരുന്നു. സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുളള വെള്ളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വെള്ളം വാങ്ങാന്‍ കാരണമായത്. പട്ടികജാതി, പട്ടിക്ക വര്‍ക്ഷത്തില്‍പ്പെട്ട 271 പാവപ്പെട്ട പെണ്‍കുട്ടികളും 21 അധ്യാപകര്‍ക്ക് പുറമെ മറ്റ് സ്റ്റാഫുകള്‍ വേറെയുമുണ്ട്.
സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറില്‍ ഒരു കിണറില്‍ വര്‍ഷക്കാലത്ത് പത്ത് മിനിറ്റ് പമ്പ് ചെയ്യാനുള്ള വെള്ളം ലഭിക്കും. ബാക്കി രണ്ട് കുഴല്‍കിണര്‍ ഉപയോഗശൂന്യമായികിടക്കുകയാണ്. ഓപണ്‍ കിണറിലും വേണ്ടത്ര വെള്ളമില്ല. വര്‍ഷക്കാലത്ത് മാത്രമാണ് അല്‍പം വെള്ളം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."