HOME
DETAILS
MAL
കൊവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രിയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തി; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍
backup
June 20 2020 | 07:06 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് പ്ലാസ്മ തെറാപ്പി നല്കി. അടുത്ത 24 മണിക്കൂര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഐ.സി.യുവില്‍ നിരീക്ഷിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോള്‍ പനിയില്ല.
ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് പ്ലാസ്മ തെറാപ്പിക്കായി ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ച അതേ ദിവസം ദല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജയിനിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."