HOME
DETAILS
MAL
പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ ഭീകരരുടെ കൈവശം
backup
March 31 2019 | 01:03 AM
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മിരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ അമേരിക്കന്‍ നിര്‍മിതമെന്ന് സ്ഥിരീകരണം.
പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം-4 റൈഫിളുകള്‍ ആണ് ഭീകരരില്‍നിന്ന് പിടികൂടിയത്. ബുദ്ഗാമില്‍ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതും പാക് വംശജനായ രണ്ട് ജെയ്ഷെ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തത്.
ഭീകരരില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ അമേരിക്കന്‍ നിര്‍മിതമാണെന്നും ഇവ പാക് സൈന്യം ഉപയോഗിക്കുന്നതാണെന്നും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാകിസ്താനില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുരക്ഷാ സൈന്യം അറിയിച്ചു. ആറു മാസം മുന്‍പ് ഇതേ രീതിയില്‍ ഭീകരരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."