ബാലാകോട്ട് ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള കുറുക്കുവഴി മാത്രം: ഫാറൂക്ക് അബ്ദുല്ല
ശ്രീനഗര്‍: തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ കുറുക്കുവഴിയായിരുന്നു രാമക്ഷേത്ര നിര്‍മാണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫാറൂക്ക് അബ്ദുല്ല. നേരത്തെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രധാന വിഷയമായിരുന്നു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്നത്. ഇപ്പോള്‍ അവരത് മറന്നിരിക്കുന്നു. പാകിസ്താനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ വ്യോമാക്രമണമാണ് ഇപ്പോഴവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുറുപ്പ് ചീട്ട്.
പ്രധാന വിഷയങ്ങളെ അവഗണിച്ചാണ് ബി.ജെ.പി രംഗത്തെത്തുന്നത്. ഛത്തിസ്ഗഡ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി സൈനികരാണ് വീരമൃത്യു വരിക്കുന്നത്.
എന്നാല്‍ ഈ സൈനികരുടെ കുടുംബത്തില്‍ പോകാനോ അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനോ മോദി എന്തുകൊണ്ട് തയാറാകുന്നില്ലെന്നും ഫാറൂക്ക് അബ്ദുല്ല ചോദിച്ചു. ശ്രീനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി പാകിസ്താനെ ആക്രമിച്ചുവെന്നാണ് പറയുന്നത്. ബാലാകോട്ട് ആക്രമണത്തില്‍ 300 ഭീകരരെ വധിച്ചുവെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ചിലര്‍ പറയുന്നത് 500 പേരെന്നും മറ്റുചിലര്‍ 1000 പേരാണ് കൊല്ലപ്പെട്ടതെന്നും പറയുന്നു.
പാകിസ്താന്റെ ഒരു വിമാനം വെടിവച്ചിട്ടെന്നും നാം അവകാശപ്പെടുന്നു.
എന്നാല്‍ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളെ മോദിയും ബി.ജെ.പിയും വഴിതിരിച്ചു വിടുകയാണ്.
രാജ്യത്തെ കര്‍ഷകരെയും രൂക്ഷമായ തൊഴിലില്ലായ്മയെയും മോദി വിസ്മരിക്കുകയാണ്.
അധികാരത്തിലേറുമ്പോള്‍ പ്രതിവര്‍ഷം രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 10 കോടി യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുക. എന്നാല്‍ എവിടെയാണ് തൊഴില്‍ ലഭ്യത മോദി ലക്ഷ്യം വച്ചിരുന്നത്? പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കുറയ്ക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ഒന്നും നടന്നില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമാണ്.
കാരണം രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള ചില ശക്തികളുടെ നീക്കത്തെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് എല്ലാവര്‍ക്കും ഉള്ളതെന്നും ഫാറൂക്ക് അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."