മോശം പരാമര്‍ശം; സപ്ലൈ ഓഫിസര്‍ക്കെതിരേ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്കി
പഞ്ചായത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുംവിധം പരാമര്‍ശം നടത്തിയതിനാണ് പരാതിയെന്ന് പ്രസിഡന്റ്
പെരുവള്ളൂര്‍: റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിനെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് തിരൂരങ്ങാടി സപ്ലൈ ഓഫിസര്‍ക്കെതിരേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്കി. അപേക്ഷ ഗ്രാമപഞ്ചായത്തില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് നിശ്ചയിച്ച തിയതിയുടെ തലേ ദിവസം മാത്രമാണ് സൗകര്യമൊരുക്കാനാകുമോയെന്ന രീതിയില്‍ ഇ മെയില്‍ സന്ദേശം തിരൂരങ്ങാടി താലൂക്ക് ഓഫിസര്‍ അയച്ചത്.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്കാനായെത്തുന്നവര്ക്കും സ്വീകരിക്കാനെത്തുന്ന ഉദ്യാഗസ്ഥര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മറ്റു കേന്ദങ്ങളില്‍ പ്രസ്തുത ദിവസം തന്നെ സൗകര്യമൊരുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മാത്രമാണ് സപ്ലൈ ഓഫിസറെ മറുപടിയായി അറിയിച്ചത്. റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതില്‍ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വിയോജിപ്പ് പ്രകടിപ്പിച്ചതായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും പഞ്ചായത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുകയും ചെയ്യും വിധം മോശം പരാമര്‍ശം നടത്തിയതിനാണ് പരാതി നല്‍കിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."