HOME
DETAILS
MAL
വിഡ്ഢിയായ സര്‍ക്കാരിനേ പ്രതിരോധ രഹസ്യം വെളിപ്പെടുത്താനാകൂ: ചിദംബരം
backup
March 31 2019 | 01:03 AM
ന്യൂഡല്‍ഹി: ഉപഗ്രഹ വേധ മിസൈല്‍ സംവിധാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിനെതിരേ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
വിഡ്ഢിയായ സര്‍ക്കാരിനു മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്.
ഉപഗ്രഹത്തെ വെടിവച്ചിടുകയെന്നത് വര്‍ഷങ്ങള്‍ക്ക് മുന്പുതന്നെയുള്ളതാണ്. എന്നാല്‍ ഇത്തരമൊരു കഴിവ് രാജ്യം ആര്‍ജിച്ചിട്ടുണ്ടെങ്കില്‍ ബുദ്ധിയുള്ള ഒരു സര്‍ക്കാരാണെങ്കില്‍ രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്യുകയെന്നും ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."