പെരുവള്ളൂരില്‍ കേരഗ്രാമം പദ്ധതി; പഞ്ചായത്തിന് ഒരു കോടി അനുവദിച്ചു
പെരുവള്ളൂര്‍: പഞ്ചായത്തിനെ കേര ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. നിരവധി തെങ്ങ് കര്‍ഷകരുള്ള പെരുവള്ളൂരിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഗ്രാമപഞ്ചായത്തിന്റെ നിരന്തര ആവശ്യ പ്രകാരം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ശക്തമായ ഇടപെടലിലാണ് തുക അനുവദിച്ചു കിട്ടിയത്.
തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നല്‍കുക, ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുക, ജല സേചനം ഉറപ്പാക്കുക, രോഗം ബാധിച്ചവയും ഉല്‍പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച് മാറ്റി പകരം രോഗ പ്രതിരോധ ശേഷിയുള്ള തെങ്ങിന്‍ തെകള്‍ നടുക, ഇടവിള കൃഷി നടപ്പിലാക്കുക, നാളികേരത്തിന്റെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ പ്രോത്സാഹനം, കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ പദ്ധതിക്കാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര നാളികേര വര്‍ഷമായ ഈ വര്‍ഷത്തില്‍ പദ്ധതിക്ക് വളരെ പ്രാധാന്യമുണ്ട്. തെങ്ങിന്‍ തോട്ടങ്ങളുടെ സമഗ്രമായ പരിപാലനം 250 ഹെക്ടര്‍ കുറയാതെ വിസ്തീര്‍ണമുള്ള ക്ലസ്റ്റര്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
തെങ്ങിന്റെ തടം തുറക്കല്‍, കളകള്‍ നീക്കം ചെയ്യല്‍, പുതയിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, തെങ്ങിന് ചുറ്റും തൊണ്ട് അടുക്കുന്നത് വഴി മണ്ണിന്റെ ജലാംശം നിലനിറുത്തുക, തെങ്ങിന്‍ തോട്ടങ്ങളിലെ മണ്ണിന്റെ അമ്ലത്വം പരിഹരിക്കാന്‍ കുമ്മായം, ഡോളമൈറ്റ് തുടങ്ങിയവ നല്‍കുക, തെങ്ങ് കൃഷിക്ക് ആവശ്യമായ ജൈവവളങ്ങള്‍, രാസവളങ്ങള്‍, മഗ്‌നീഷ്യം സള്‍ഫേറ്റ്, ആവശ്യാനുസരണം കീടനാശിനികള്‍ അല്ലെങ്കില്‍ കുമിള്‍ നാശിനികള്‍ എന്നിവ ശാസ്ത്രീയാടിസ്ഥാനത്തില്‍ നല്‍കി ഉല്‍പാദനം കൂടുമെന്നതിനാല്‍ ജീവാണു വളങ്ങള്‍ നല്‍കുകയും കീടരോഗങ്ങള്‍ക്കെതിരേ ജൈവിക നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യണം. ഈ പദ്ധതിയിലൂടെ 11000 ഹെക്ടര്‍ തെങ്ങ് കൃഷിക്ക് പ്രയോജനം ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."