വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
വേങ്ങര: വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷിക ദിനത്തില്‍ ഊരകം കീഴ്മുറി ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി തയാറാക്കിയ ബഷീര്‍ മാല ഡോക്യുമെന്ററി സി.ഡി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.കെ അസ്‌ലു ഏറ്റുവാങ്ങി. ഹാരിസ് വേരേങ്ങല്‍ അധ്യക്ഷനായി. ടി മൊയ്തീന്‍ കുഞ്ഞി, ടി നജ്മ സംസാരിച്ചു. പെരുവള്ളൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ ഒളകരയില്‍ ബഷീര്‍ ദിനം വിപുലമായി ആചരിച്ചു. ഭൂമിയുടെ അവകാശികള്‍ എന്ന കൃതിയുടെ നാടകീകരണം, ബഷീര്‍ ദിന ക്വിസ്, ബഷീര്‍ കൃതികളുടെ പ്രദര്‍ശനം എന്നിവ നടന്നു. ജോസിന ആന്റണി, പി.കെ ഗ്രീഷ്മ, പി. ജിജിന, സി. റംസീന എന്നിവര്‍ നേതൃത്വം നല്‍കി.
വേങ്ങര കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളില്‍ നടന ബഷീര്‍ അനുസ്മരണം കെ.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.എം സജിനി, കെ. അജിഷ, പി. മാളവിക, വി. ആദ്യഭദ്ര എന്നിവര്‍ സംസാരിച്ചു. ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ എ.എം.യു.പി സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണം സാഹിത്യകാരന്‍ സന്തോഷ് വള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കൈയെഴുത്ത് മാസിക രാജ്‌മോഹന്‍ പിളള പ്രകാശനംചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ അഷ്‌റഫ് അധ്യക്ഷനായി. വള്ളില്‍ മുഹമ്മദ്കുട്ടി, ടി സുഹ്‌റാബി, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.
കോട്ടക്കല്‍: ചെട്ടിയാം കിണര്‍ ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസും വിദ്യാരംഗം ക്ലബും ചേര്‍ന്ന് പെരുമണ്ണ എ.എം.എല്‍.പി സ്‌കൂളില്‍ ബഷീര്‍ ദിനമാചരിച്ചു. ചിത്രകാരനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ തോലില്‍ സുരേഷ് ബഷീര്‍ കഥാപാത്രങ്ങളെ കാന്‍വാസില്‍ പകര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. ജെസ്സി ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍.എസ് മുരളീധരന്‍, കുമാരന്‍ മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, ബിന്ദു ടീച്ചര്‍, ജെ.ആര്‍.സി കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് സംസാരിച്ചു.
കോട്ടക്കല്‍: കാവതികളം നജ്മുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം, കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മലയാള വേദി കണ്‍വീനര്‍ ശ്രീജ ടീച്ചര്‍, ദീപ ടീച്ചര്‍, അസ്മാബി ടീച്ചര്‍, ഹസ്സന്‍ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
തേഞ്ഞിപ്പലം: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ബഷീര്‍ കൃതികളുടെ ദൃശ്യവിഷ്‌കാരം നടത്തി. ബഷീര്‍ അനുസ്മരണവും കൃതികള്‍ പരിചയപെടുത്തലും നടന്നു. ഡോ. എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍ മാലയുടെ വിഡിയോ പ്രദര്‍ശനവും നടന്നു. പ്രധാനാധ്യാപിക പി.എം ഷര്‍മിള, കെ. ജയശ്രി, പി. മുഹമ്മദ് ഹസ്സന്‍, ദീപ, അജീഷ, എന്‍. ശ്രീജ, എം.ഇ ദിലീപ്, റിസ മെഹ്‌റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."