HOME
DETAILS
MAL
സ്വര്‍ണ സമ്മാനം വാഗ്ദാനം ചെയ്ത് മുക്കുപണ്ട തട്ടിപ്പ്
backup
July 06 2018 | 06:07 AM
തിരൂര്‍: സ്വകാര്യ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനിയില്‍ നിന്നെന്ന് പരിചയപ്പെടുത്തുകയും ഒരു പവന് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അറിയിച്ച് തപാല്‍ വഴി മുക്കുപണ്ടം നല്കി തട്ടിപ്പ്. അറുനൂറ് രൂപ അടച്ച് വാങ്ങിയ പാഴ്സലില്‍ 30 രൂപ വിലയുള്ള നാല് വളകള്‍ മാത്രം. 7075431760 എന്ന നമ്പറില്‍ നിന്നാണ് സത്രീ വിളിച്ചത്. എന്നാല്‍ ഈ നമ്പറില്‍ തിരിച്ച് വിളിച്ചിട്ട് പിന്നെ എടുത്തില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തിരൂരിലെ പൊതുപ്രവര്‍ത്തകനായിരുന്ന തെക്കുംമുറി പാലപ്പെട്ടി പി.എം. ബാപ്പുവാണ് തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത്. പൊലിസില്‍ പരാതി നല്‍കുമെന്ന് ബാപ്പു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."