പ്ലാച്ചിമടയിലെ ആദിവാസികളും കര്‍ഷകരും അനിശ്ചിതകാല സത്യാഗ്രഹസമരത്തിലേക്ക്
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളകമ്പനി ഉടമകളെ അറസ്റ്റു ചെയ്യുകയും കൊക്കകോളയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊക്കകോള വിരുദ്ധ സമര സമിതിയും, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതിയും കലക്‌ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക്.
22ന് രാവിലെ പത്തിന് ഡോ. രാജേന്ദ്രസിങ് ഉദ്ഘാടനം ചെയ്യുന്ന സമരത്തില്‍ കൊക്കകോള കമ്പനി മൂലം ദുരിതം നേരിടേണ്ടി വന്ന പ്ലാച്ചിമടയിലെ ആദിവാസികളും കര്‍ഷകരും പരിസ്ഥിതി-സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കാളികളാകും.
രാവിലെ 11ന് മാതൃഭൂമി ലേഖകനായ പി സുരേഷ് ബാബുവിന്റെ 'പ്ലാച്ചിമട: ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്‌കതത്തിന്റെ പ്രകാശനവും സമരപന്തലില്‍ നടക്കും.
കൊക്കകോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ചെയര്‍മാന്‍ അമ്പലക്കാട് വിജയന്‍, ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍മാരായ കെ.വി ബിജു, എം സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."