HOME
DETAILS

വേനല്‍ കനത്തു; പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നു

  
backup
March 31 2019 | 02:03 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%ae%e0%b5%83%e0%b4%97%e0%b4%be

സുല്‍ത്താന്‍ബത്തേരി/മുള്ളന്‍കൊല്ലി: സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന് കല്ലുവയല്‍ മാവാടിവയല്‍ പ്രദേശത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത് ആശങ്കക്കിടയാക്കി മുള്ളന്‍കൊല്ലിയില്‍ പശുക്കള്‍ തളര്‍ന്ന് വീഴുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തുന്നത് . ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. 13 കാക്കളാണ് മൂന്നുമണി വരെയുള്ള സമയത്ത് ചത്തത്. പറന്നുപോകുന്ന കാക്കകള്‍ കുഴഞ്ഞുവീഴുകയും പിന്നീട് ചാകുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുഴഞ്ഞുവീഴുന്ന കാക്കള്‍ക്ക് വെള്ളം കൊടുത്തെങ്കിലും അവ പിടഞ്ഞ് അല്‍പസമയത്തിനകം ചാവുകയുമാണ് ചെയ്യുന്നത്. രാവിലെ കാക്ക ചത്തുവീണെങ്കിലും ആദ്യം പ്രദേശവാസികള്‍ കാര്യമായെടുത്തില്ല. എന്നാല്‍ വീണ് ചാവുന്ന കാക്കളുടെ എണ്ണം കൂടിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശം. കാലാവസ്ഥ വ്യതിയാനം കാരണം ചൂടുകൂടിയതിനാലാണോ അതേ മറ്റെന്തിങ്കിലും അസുഖം കാരണമാണോ കാക്കകള്‍ ചാവുന്നത് എന്ന സംശയത്തിലാണ് നാട്ടുകാര്‍. വരള്‍ച്ചയും കൊടുചൂടും അസഹനീയമായ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ മൂന്നു പശുക്കള്‍ ചാവുകയും നിരവധി പശുക്കള്‍ ചൂട് തങ്ങാനാവാതെ തളര്‍ന്നു വീഴുകയും ചെയ്തു. അതിര്‍ത്തി ഗ്രാമങ്ങളായ സീതാമൗണ്ട്, കബനിഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷീരകര്‍ഷകരുടെ പശുക്കളാണ് ചത്തത്. മുകളേല്‍ ദേവസ്യ, മണി നായര്‍, സജി ആക്കാത്തിരി എന്നിവരുടെ പശുക്കളാണ് ചത്തത്. കടുത്ത ചൂടില്‍ ജലാംശം കുറയുന്നതാണ് ഇതിനു കാരണം. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും വെള്ളത്തിന്റെ ദൗര്‍ലഭ്യവുമാണ് ക്ഷീരമേഖലയെ ബാധിച്ചിരിക്കുന്നത്. കാത്സ്യം, ധാതുക്കള്‍ ഇവയുടെ കുറവാണ് പശുക്കള്‍ കുഴഞ്ഞു വീഴാന്‍ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. കടുത്തവേനലില്‍ വെള്ളം ദേഹത്ത് ഒഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കുടിവെള്ളം പോലും ലഭ്യമാവാത്ത അവസ്ഥയിലാണ് പല കര്‍ഷകരും. തളര്‍ന്നു വീഴുന്ന പശുക്കളെ വീണ്ടും രക്ഷപ്പെടുത്തുക സാധ്യമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ ചൂട് തുടര്‍ന്നാല്‍ ക്ഷീര കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാകുമെന്നും പറയുന്നു. ക്ഷീരമേഖലയിലുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാനായി കലക്ടറുമായി ബന്ധപ്പെട്ട് കുടിവെള്ളം എത്തിക്കാനും ദുരന്ത നിവാരണ നിധിയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സബ്‌സിഡി നിരക്കില്‍ പോഷക കാലിത്തീറ്റ വിതരണം നടത്തുന്നതിനുമെല്ലാം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വെറ്ററിനറി ഡോക്ടര്‍ കെ.എസ് പ്രേമന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago