ഇടയാറില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ നെല്‍വയല്‍ നികത്തല്‍
കൂത്താട്ടുകുളം: ഇടയാറില്‍ അനധികൃതമായി നിര്‍മിക്കുന്ന കുളത്തിന്റെ മണ്ണെടുത്ത് വ്യാപകമായി വയല്‍ നികത്തല്‍ നടക്കുന്നതായി പരാതി.കാരിക്കുഴി പുഞ്ചക്കരത്താഴം പാടത്തെ നിലവിലുള്ള രണ്ട് കുളങ്ങള്‍ക്ക് പുതിയ കുളം നിര്‍മ്മിക്കുന്നത്.മുപ്പതു സെന്റ് ചുറ്റളവില്‍ ഒരു കുളം കൂടി നിര്‍മിക്കുന്നത്. കുളം കുഴിച്ചപ്പോള്‍ ലഭിച്ച നൂറോളം ലോഡ് കളിമണ്ണ് ഉപയോഗിച്ച് പാടത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇതിനകം നികത്തിയിട്ടുണ്ട്.ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബുധനാഴ്ച ഒരു ദിവസം കൊണ്ടാണ് പാതി പണി തീര്‍ത്തത്.സമീപത്തെ മൂന്നു കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റിയതോടെയാണ് നാട്ടുകാര്‍ പ്രതികരിച്ചത്. കുളം നിര്‍മ്മാണം തടഞ്ഞ നാട്ടുകാര്‍ കൂത്താട്ടുകുളം വില്ലേജ് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത വയലില്‍ കുടിവെള്ള പദ്ധതിക്കായി കുളം കുഴിച്ചുകൊണ്ടിരിക്കുകയാണ്. വേനലില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ഇത്തരം കുളങ്ങളിലേറെയും മീന്‍ വളര്‍ത്തല്‍ പോലുള്ളവക്കാണ് ഉപയോഗിക്കാറുള്ളത്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയില്‍ കുളം, കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി നടക്കുന്ന പാടം കുഴിക്കലും വയല്‍ നികത്തലും തടഞ്ഞില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."