HOME
DETAILS

മന്ത്രിസഭാ തീരുമാനങ്ങള്‍ മൂടിവച്ച് സര്‍ക്കാര്‍

  
backup
July 14 2016 | 12:07 PM

ministry-decision-hide-govt

തിരുവനന്തപുരം: മന്ത്രിസഭാ യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍.

വിവരാവകാശനിയമം വഴി അപേക്ഷിക്കുന്നവര്‍ക്ക് മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം.പോളിനെ അറിയിച്ചു. തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് സര്‍ക്കാര്‍ തള്ളി. 

വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തില്‍ പുറത്തു വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പല തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊള്ളും. ഇതെല്ലാം പുറത്തുവിടാനാവില്ല.

പ്രായോഗിക ബുദ്ധിമുട്ടുകളും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതകളും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിന് തടസമാണെന്നും കമ്മിഷനുനല്‍കിയ വിശദീകരണ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് തീരുമാനങ്ങള്‍ പുറത്തു വിടണമെന്നും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago