പൊതുടാപ്പ് വഴിയുള്ള മലിനജലത്തിന് പരിഹാരമായി
പൊന്നാനി: പൊന്നാനിയില്‍ പൊതുടാപ്പ് വഴി എത്തുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരമായി. പ്രദേശവാസികളുടെ പരാതിയില്‍ വെള്ളം പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസംപൊന്നാനി വണ്ടിപ്പേട്ടയിലെ ജല അതോറിറ്റിയുടെ പൊതു ടാപ്പില്‍ നിന്നും ലഭിച്ച ശുദ്ധജലത്തില്‍ വലിയപുഴുക്കളെ കണ്ടത്തിയിരുന്നു.
വെള്ളത്തില്‍ പുഴുക്കള്‍ കാണപ്പെട്ടതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വണ്ടിപ്പേട്ട ഭാഗത്ത് പൊട്ടിയ പൈപ്പിലൂടെയാണ് മാലിന്യം കലര്‍ന്നതെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച ജല അതോറിറ്റി ജീവനക്കാരെത്തി ജലം വിതരണം താല്ക്കാലികമായി നിര്‍ത്തിവെച്ച് അറ്റകുറ്റപണികള്‍ നടത്തി. പൈപ്പ് മുറിച്ചുമാറ്റി ഇതിനകത്തുണ്ടായിരുന്ന മലിനജലം ഒഴിവാക്കി ശുദ്ധജല വിതരണം പുനരാരംഭിക്കുകയായിരുന്നു.
30 വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ കാലഹരണപ്പെട്ടതിനാലാണ് പൈപ്പ് പൊട്ടുന്നത് പതിവാകുന്നതെന്നും ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുകയും പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്നും വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എടുത്ത വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചു.
ഭാരതപ്പുഴയില്‍ നിന്നും കുടിവെള്ളത്തിനായി സംഭരിക്കുന്ന ജലം യാതൊരു ശുദ്ധീകരണവും നടത്താതെ വിതരണം ചെയ്യുന്നതാണ് പുഴുവരിക്കാനിടയാക്കിയതെന്നാണ് ആരോപണം. ജലം കുടിച്ച നിരവധി പേരെ ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."