ആംബുലന്‍സ് ഇടിച്ച് അപകടം; പരുക്കേറ്റവരുമായി പോയ ആംബുലന്‍സും മറിഞ്ഞു
ഇരിട്ടി: ആംബുലന്‍സ് ഇടിച്ചു പരുക്കേറ്റ യുവതിയേയും മകളേയും കൊണ്ട് ആശുപത്രിയില്‍ പോകവേ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതരപരുക്ക്. പുന്നാട് ഷൈനി നിവാസില്‍ കെ.പി ഷൈനി (42), മകള്‍ ശ്രിനന്ദ (10) എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ പുന്നാട് ടൗണില്‍ നിന്നു റോഡ് മുറിച്ച് കടക്കവേ ഇരിട്ടിയില്‍ നിന്നും രോഗിയുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഷൈനിയേയും മകള്‍ ശ്രീനന്ദയേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മറ്റൊരു ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു വരുന്നതിനിടെയായിരുന്നു വാരത്ത് വച്ച് നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞത്. തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണം പൂര്‍ത്തിയായ ശേഷം പുന്നാട് ടൗണില്‍ തുടര്‍ച്ചയായുണ്ടായ പതിനാലാമത്തെ അപകടമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."