HOME
DETAILS
MAL
കേരളത്തിലെ ആദ്യത്തെ ആദിവാസി ശിശുസൗഹൃദ വിദ്യാലയമാകാന്‍ അഗളി ഗവ. എല്‍.പി സ്കൂള്‍
backup
March 31 2019 | 03:03 AM
അഗളി: കേരളത്തിലെ ആദ്യത്തെ ആദിവാസി ശിശുസൗഹൃദ വിദ്യാലയമാകാന്‍ തയാറെടുക്കുകയാണ് അഗളി ബി.ആര്.സിക്കു കീഴിലെ ഗവ. എല്‍.പി സ്കൂള്‍. സമഗ്ര ശിക്ഷാ കേരള പാലക്കാട് ഏറ്റെടുത്ത പ്രത്യേക പദ്ധതിയിലൂടെയാണ് ഇത് സാധ്യമാകാന്‍ പോകുന്നത്. സമഗ്ര ശിക്ഷ കേരള 'സെളിമെ കാല'(സമൃദ്ധിയുടെ കാലം) എന്ന പേരില്‍ കുട്ടികള്‍ക്കിണങ്ങുന്ന വിദ്യാലയം രൂപകല്പന ചെയ്യാനൊരുങ്ങുന്നത്. സ്കൂളിന്റെ ചുമരുകള്‍ ഇനി കുട്ടികളോട് കഥ പറയും. ആര്‍ട്ടിസ്റ്റുകളായ ശ്രീജ പള്ളം, സാജന്‍സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രലേഖനം നടക്കുന്നത്. അഗളി ബി.ആര്.സി ബി.പി.ഒ രവി, ട്രെയിനര്‍ സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ ബി.ആര്.സി അംഗങ്ങളും വിവിധ അധ്യാപകരും ഈ പ്രയത്നത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."