ആര്‍.ടി ഓഫിസില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍: ഓഫിസ് പ്രവര്‍ത്തനം നിലച്ചു
കാക്കനാട്:എറണാകുളം ആര്‍.ടി ഓഫിസില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം ഇന്നലെ ഉച്ചവരെ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കല്‍,നികുതി അടയ്ക്കുന്നതുള്‍മുള്‍പ്പെടെ ഇതുമൂലം മുടങ്ങി.
നിശ്ചത സമയത്ത് നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പിഴ ഇനത്തില്‍ വലിയൊരു തുക നഷ്ടമുണ്ടാകുന്നതെന്നു വാഹന ഉടമകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് കുത്തനെ കൂട്ടിയിരിക്കുന്ന അവസരത്തിലാണിത്. വ്യാഴാഴ്ച ജോലി പോലും മുടക്കി സ്ത്രീകളുള്‍പ്പെടെയുള്ള നൂറുകണക്കിന് അപേക്ഷകരാണ് ആര്‍.ടി ഓഫസില്‍ കൂറേനേരം കാത്തുനിന്ന ശേഷം മടങ്ങിയത്. ഇതില്‍ ചിലര്‍ കൗണ്ടറില്‍ നിന്നു ബഹളവുംവച്ചു. കമ്പ്യൂട്ടറുകളുടെ പഴക്കവും ഇടയ്ക്കിടെ പ്രവര്‍ത്തനം സ്തംഭിക്കാനിടയാകുന്നുണ്ട്. മുപ്പതോളം കമ്പ്യൂട്ടറുകളുള്ള ഓഫീസില്‍ പകുതിയിലേറെയും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണ്. പഴക്കം ചെന്ന കമ്പ്യൂട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകുന്നില്ല. രജിസ്‌ട്രേഷന്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയ്ക്കായി എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കേറ്റം വരെയുണ്ടാകുന്നു.
അതസമയം കമ്പ്യൂട്ടറുകളുടെ ജോലിഭാരം കൂടിയതാണു നെറ്റ്‌വര്‍ക്ക് തകരാര്‍ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."