കോക്കേഴ്സ് തിയേറ്റര്‍; സി.പി.എം നിരാഹാര സമരത്തിനൊരുങ്ങുന്നു
മട്ടാഞ്ചേരി: കോക്കേഴ്സ് തിയറ്റര്‍ ഏറ്റെടുക്കലില്‍ സംബന്ധിച്ച് മേയറുടെ കള്ളകളി അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് സി.പി.എം കൊച്ചി ഏരിയാ കമ്മിറ്റി ശക്തമായ സമരപരിപാടിമുന്നോട്ട് പോകാന്‍ തിരുമാനം.ഇതിന്റെ ഭാഗമായി സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ് തിയേറ്ററിന്റെ മുന്നില്‍ നിരാഹാരം ഇരിക്കും.26 ന് തിയറ്റര്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തി രാവിലെ മുതല്‍ സമരം ആരംഭിക്കും.
കൊച്ചി നഗരസഭയുടെ അധീനതയിലുള്ള തിയറ്റര്‍ ഏറ്റെടുക്കുന്നതിന് അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും മേയര്‍ കള്ളകളി തുടരുകയാണ്.
പല തടസ്സവാദങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോക്കുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണി, മേയര്‍ സൗമിനി ജെയ്ന്‍ എന്നിവര്‍ ഒത്ത് കളിച്ച് ഏറ്റെടുക്കല്‍ നടപടി വീണ്ടും നിയമോപദേശത്തിന് വിടാന്‍ തിരുമാനിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. നഗരസഭ പ്രതിപക്ഷ നേതാവ്,പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നഗരസഭയുടെ അനാസ്ഥയെ കൗണ്‍സില്‍ യോഗങ്ങളില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നിട്ടും ദരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യത്തെ നിരാകരിച്ച് ധിക്കാരപരമായി മേയര്‍ മുന്നോട്ട് പോക്കുന്നതില്‍ സി.പി.എം പ്രതിഷേധിച്ചു.
നിലവില്‍ തിയറ്റര്‍ കെട്ടിടം തകര്‍ന്ന് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയിലാണ്.30 കോടിയിലേറെ വിലമതിക്കുന്ന 65 സെന്റ് ഭൂമി നഷ്ടപ്പെടുത്തുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സി.പി.എം തിരുമാനിച്ചത്. തിയറ്റര്‍ നഗരസഭ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൊച്ചി കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിച്ചിരുന്നു.
അന്ന് തന്നെ മുന്നറിയിപ്പ് നഗരസഭയ്ക്ക് നല്‍കിയിരുന്നു. ഏറ്റെടുക്കല്‍ നടപടിയില്‍ നഗരസഭ അനാസ്ഥ തുടര്‍ന്നാല്‍ സമരം വു മാ യി മുന്നോട്ട് വരുമെന്ന് വ്യക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി 26 ന് തിയറ്ററിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."