സി.ഐയുടെ വാഹനം തടഞ്ഞ സംഭവം: രണ്ടു പേര് അറസ്റ്റില്‍
മഞ്ചേരി: സാമൂഹ്യമാധ്യമ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ രണ്ടു പേര് അറസ്റ്റില്‍. നറുകര പട്ടര്‍കുളം പുത്തലത്ത് മുനീര്‍ (36), ഷാപ്പിന്‍കുന്ന് സ്വദേശി വട്ടപറമ്പില്‍ പുത്തലത്ത് നിഷാദ്(39) എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ദിനം പട്ടര്‍കുളത്ത് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാഹനം തടഞ്ഞ സംഭവത്തിലാണ് മുനീര്‍ അറസ്റ്റിലായത്. മഞ്ചേരി കിടങ്ങഴിയില്‍ വച്ച് പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തിലാണ് നിഷാദിനെ പിടികൂടിയത്.
ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ അബ്ദുല്‍ മുനീര്‍ ഭാര്യയും രണ്ടു പെണ്മക്കളുമായി മഞ്ചേരിയിലേക്കു വരുമ്പോള്‍ പട്ടര്‍കുളത്ത് വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയായിരുന്നു. സി.ഐയാണെന്നു പറഞ്ഞിട്ടും വാഹനം വിടാന്‍ തയാറാവാത്ത സമരാനുകൂലികള്‍ താന്‍ സമരാനുകൂലിയാണെന്ന് എഴുതി ഒപ്പിട്ടു തന്നാല്‍ വാഹനം വിട്ടയക്കാമെന്നു പറയുകയായിരുന്നെന്ന് സി.ഐ പരാതിപ്പെട്ടിരുന്നു. മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ കറുത്തേടത്ത് അബ്ദുല്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിക്കുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."