HOME
DETAILS
MAL
സമാജവാദി ജനപരിഷത്ത് സംസ്ഥാന സമ്മേളനം 23 ന് കൂത്താട്ടുകുളത്ത്
backup
April 20 2017 | 19:04 PM
കൂത്താട്ടുകുളം : സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് കെ.പി. ജനാര്ദ്ദനന് നമ്പൂതിരിയുടെ പേരു നല്‍കിയിട്ടുള്ള സമ്മേളന നഗരിയില്‍ രാവിലെ 10 ന് ദേശീയ പ്രസിഡന്റ്. ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം ഏപ്രില്‍ 29,30, മെയ് 1 തീയതികളില്‍ പശ്ചിമ ബംഗാളിലെ ജടേശ്വറില്‍ ചേരുന്നതിന്റെ മുന്നോടിയായാണ് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്നിലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."