പാലരുവി എക്സ്പ്രസ്; സ്റ്റോപ്പ് നിര്‍ണയത്തില്‍ എം.പിക്ക് പ്രതിഷേധം
അങ്കമാലി: പാലരുവി എക്സ്പ്രസ് സ്റ്റോപ്പ് നിര്‍ണയത്തില്‍ ഇന്നസെന്റ് എം.പി പ്രതിഷേധം അറിയിച്ചു. കേരളത്തില്‍ പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന പാലരുവി എക്സ്പ്രസിന്റെ സ്റ്റോപ്പ് നിര്‍ണയിച്ചപ്പോള്‍ അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളെ ഒഴിവാക്കിയതില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയേയും,റെയില്‍വേ ബോര്‍ഡിനേയും ഇന്നസെന്റ് എം.പി പ്രതിഷേധം അറിയിച്ചു. പുതിയ ട്രെയ്ന്‍ ലോക്സഭാ മണ്ഡലത്തിലെ ആലുവ , അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനായി വളരെ നേരത്തെ തന്നെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായും റെയില്‍വേ ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നു. അനുകുല നടപടിയുണ്ടാവുമെന്ന് അന്ന് ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിക്കപ്പെട്ടത്. സ്ഥിരം യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിനാണിത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ പിഴവ് പരിഹരിച്ച് മറ്റ് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."