HOME
DETAILS
MAL
ശബരി റെയില്‍: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടെന്ന്
backup
April 20 2017 | 19:04 PM
കോതമംഗലം: ശബരി റെയില്‍പാതക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ശബരി പാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന് വെണ്ടുവഴി അറിയിച്ചു.പെരുമ്പാവൂര്‍, കോതമംഗലം ആക്ഷന്‍ കൗണ്‍സിലുകള്‍ ചേര്‍ന്ന് ഒപ്പുശേഖരണം നടത്തി ഇതുമായി ബന്ധപ്പെട്ട് നിവേദനം പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്മേല് എന്തു നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന് വെണ്ടുവഴിയെയും അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."