HOME
DETAILS

ട്രൂനാറ്റ് ടെസ്റ്റ് എങ്ങനെ നടത്തും; എംബസികൾക്കും വ്യക്തമായ ധാരണയില്ല

  
backup
June 20 2020 | 16:06 PM

truenat-test-for-covid-19-saudi-arabia-expatriate-issue

ജിദ്ദ: സംസ്ഥാന സർക്കാരിന്റെ പിടിവാശി മൂലം ഈ മാസം 24 മുതൽ സഊദിയടക്കം നാലു ഗൾഫ് രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് വേണ്ടി ട്രൂനാറ്റ് ടെസ്റ്റ് എങ്ങനെ നടത്തുമെന്ന കാര്യത്തിൽ ഇപ്പോഴും എംബസികൾക്ക് വ്യക്തമായ ധാരണയിൽ എത്താൻ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ട്രൂനാറ്റ് കിറ്റ് എത്തിച്ചാലും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ്നടത്താനാകില്ല. റാപ്പിഡ് ടെസ്റ്റിനോ ട്രൂനാറ്റിനോ അനുമതിക്ക് സര്‍ക്കാര്‍ ഇടപെടേണ്ടി വരും. നയതന്ത്ര തലത്തില്‍ ചര്‍ച്ച നടന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതുവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് പ്രവാസികളുടെ ആവശ്യം.


സഊദി, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പിസിആറാണ് ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയുള്ള കൊവിഡ് ടെസ്റ്റിങ് രീതി. സഊദിയിലും കുവൈത്തിലുമടക്കം കൊവിഡ് ലക്ഷണമുണ്ടെങ്കിലേ ഈ ടെസ്റ്റ് നടത്തൂ. രണ്ടാമത്തെ വഴി റാപ്പിഡ് ടെസ്റ്റോ സര്‍ക്കാര്‍ ശ്രമിക്കുന്ന ട്രൂനാറ്റോ ആണ്. ട്രൂനാറ്റ് കിറ്റുകള്‍ കേരളം എത്തിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിന് അതത് രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിലെ അനുമതി വേണം.


ട്രൂനാറ്റിനുള്ള മെഷീന്‍ ഇറക്കുമതിക്ക് പോലും അതത് രാജ്യങ്ങളിലെ ഫുഡ് ആന്റ് ഡ്രഗ് വിഭാഗത്തിന്റെ അനുമതി വേണം. കൊവിഡ് കേസുകള്‍ നിറഞ്ഞ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവ നടത്തുന്നതിലെ പ്രായോഗികതയും പ്രശ്നമാകുന്നു. ബഹ്റൈനില്‍ ആന്റി ബോഡിക്കും സഊദിയിൽ റാപ്പിഡിനും മന്ത്രാലയ അനുമതി ലഭിച്ചാലേ നടത്താനാകൂ. അതിന് കേരളം കേന്ദ്രം വഴി എംബസിയിലൂടെ ശ്രമം നടത്തണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേന്ദ്രം ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ഗൾഫ് രാജ്യങ്ങളെ സമർപ്പിക്കാൻ സാധ്യതയില്ല. കാരണം പ്രയോപ്രയോഗികമായ പ്രശ്നങ്ങളും കേന്ദ്ര സ൪ക്കാരിനെ എംബസികൾ മുഖേനെ നേരത്തെ തന്നെ ലഭിച്ചിരുന്നു.


അതേ സമയം സഊദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാനാണ് സാധ്യത. ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കുക യു.എ.ഇയിൽ നിന്നാണ്. എണ്ണൂറിലധികം ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷകളാണ് എംബസിയിലും കോൺസുലേറ്റിലും ഇതിനകം ലഭിച്ചിരിക്കുന്നത്. സംഘടനകൾ, ട്രാവൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവക്കു ചുവടെ അറുനൂറിലേറെ വിമാനങ്ങൾക്ക് ഇതിനകം അനുമതിയും നൽകിയിട്ടുണ്ട്. യു.എ.ഇയിൽ റാപിഡ് ടെസ്റ്റ് നടക്കുന്നതിനാലും ഖത്തറിൽ ഇഹ്തിറാസ് ആപ്പിന് അംഗീകാരം നൽകിയതിനാലും ചാർട്ടേഡ് വിമാനങ്ങൾ പ്രതിസന്ധി കൂടാതെ പറക്കും.


എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 25 ഓടെ ചാർട്ടേഡ് വിമാനങ്ങൾ മുടങ്ങാൻ തന്നെയാണ് സാധ്യത. കൊവിഡ് ടെസ്റ്റ് നടത്തി മാത്രം യാത്രക്കാരെ കൊണ്ടുവരാൻ സർക്കാർ വാശി പിടിച്ചാൽ വിമാനയാത്ര അസാധ്യമായി മാറും. സഊദിയിൽ നിന്ന് ഒരാഴ്ചക്കിടെ ഒരു ഡസൻ ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് പറക്കുക. വന്ദേഭാരത് മിഷനു ചുവടെ ഒറ്റ സർവീസ് മാത്രമാണ് സഊദിയിൽ നിന്നുള്ളത്. ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 14 ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് ഈ മാസം 24നു മുമ്പ് കേരളത്തിൽ എത്തുക.


അതിനിടെ അപ്രായോഗികമായ നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്. ഗള്‍ഫ് പ്രവാസികള്‍ തുല്യതയില്ലാത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളെ ദുരിതത്തിലേക്ക് തളളിവിടാന്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുകയുളളൂ. അതുകൊണ്ടുതന്നെ തീരുമാനം പുനപരിശോധിക്കണമെന്ന് റിയാദില്‍ നിന്നുളള ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago