ലോകകപ്പ് ആരവം നിറങ്ങളില്‍ ചാലിച്ച് കുട്ടികള്‍
കൊണ്ടോട്ടി: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് കൊണ്ടോട്ടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കായിക വേദി, ഡ്രോയിങ്ങ് ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.പി, ഹൈസ്‌കൂളുകളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ കായികവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സൗഹൃദ ഫുട്‌ബോള്‍ മത്സരം, സോക്കര്‍ ക്വിസ് കോണ്‍ടസ്റ്റ്, പതിപ്പ് നിര്‍മാണം, അമ്മമാര്‍ക്കായി പ്രവചന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദിത്യ നമ്പ്യാര്‍(സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ,കോഴിക്കോട്), കെ.പി ജുമാന ഫാത്തിമ(ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി), പി.ടി അശ്വിന്‍ നാഥ്(ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ്)എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ പി. ധ്രുവ്( സെന്റ് പോള്‍സ് എച്ച്.എസ് തേഞ്ഞിപ്പലം), കെ. നിദാ ഹസനത്ത്, പി.പി മാജിദ ജുമി( ഇരുവരും ജി.വി .എച്ച് എസ് എസ് കൊണ്ടോട്ടി) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് വി.എച്ച് എസ് പ്രിന്‍സിപ്പല്‍ എം.ജി മഹിമ, പ്രധാനാധ്യാപകന്‍ സൈതലവി മങ്ങാട്ട് പറമ്പന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. മുഹമ്മദ് ഷാജഹാന്‍, ആര്‍. പ്രസന്നകുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."