സഊദിയിൽ ഞായറാഴ്ച വലയ സൂര്യ ഗ്രഹണം, നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദി അറേബ്യ സൂര്യഗ്രഹണത്തിന് ഞായറാഴ്ച സാക്ഷ്യം വഹിക്കും. സൂര്യനെ നേരിട്ട് നഗ്ന നേത്രങ്ങൾ കൊണ്ടും മറ്റു സുരക്ഷ കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടും നോക്കുന്നതിനെതിരെ മുന്നറിയിപ്പുണ്ട്. നേരിട്ടോ സുരക്ഷയില്ലാത്ത ഗ്ളാസുകളോ മറ്റോ ഉപയോഗിച്ചോ സൂര്യനെ ഗ്രഹണ സമയത്ത് നോക്കുന്നത് റെറ്റിനയിലെ വിഷ്വൽ സെൻ്ററിൽ പൊള്ളലേൽക്കാൻ കാരണമാകുമെന്ന് സഊദി ഒപ്താൽ മോളജി അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
നജ്റാനിലെ ശറൂറ ഗവർണറേറ്റിൽ രണ്ട് മണിക്കൂർ 42 മിനിറ്റ് ഗ്രഹണം ദൃശ്യമാകും. 96.16 അനുപാതത്തിൽ ആയിരിക്കും നജ്റാനിൽ ഇത് പ്രകടമാവുകയെന്നും ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോൾ സൂര്യന്റെ രൂപം മോതിരം പോലെ രൂപത്തിലാണ് കാണപ്പെടുക.
ശറൂറയിൽ രാവിലെ 6:59 ന് ആരംഭിക്കുന്ന ഗ്രഹണം 9:41 വരെ നീണ്ടു നിൽക്കും. 8:13 നായിരിക്കും ഗ്രഹണത്തിൻ്റെ പീക്ക് ടൈം. മക്ക മേഖലയിൽ 70.88 അനുപാതത്തിൽ രണ്ട് മണിക്കൂർ 27 മിനിറ്റ് ഗ്രഹണം കാണാം. രാവിലെ 7:04 ന് ആരംഭിക്കും. 8:12 ന് ആയിരിക്കും പീക്ക് ടൈം. 9:31 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. തലസ്ഥാന നഗരിയായ റിയാദിൽ ഗ്രഹണം 73 ശതമാനം അനുപാതത്തിൽ കാണുകയും രണ്ട് മണിക്കൂർ 39 മിനിറ്റ് നീണ്ടുനിൽക്കുകയും ചെയ്യും. രാവിലെ 7:10 ന് ആരംഭിക്കും. 9:49 ന് അവസാനിക്കും. 8:23 ആയിരിക്കും പീക് ടൈം.
കിഴക്കൻ പ്രവിശ്യയിൽ ഗ്രഹണത്തിന്റെ ആകെ ദൈർഘ്യം രണ്ട് മണിക്കൂർ 45 മിനിറ്റാണ്. രാവിലെ 7:14 ആരംഭിക്കുന്ന ഗ്രഹണം രാവിലെ 9:59 വരെ നീണ്ടു നിൽക്കും. 8:30 ന് ആയിരിക്കും ഇവിടെ പീക്ക് ഗ്രഹണ സമയമെന്നും 8:30 ജിദ്ദ കിംഗ് അബ്ദുൽ അസീസ് സിറ്റി സയൻസ് ആൻഡ് ടെക്നോളജി സെന്റർ ദേശീയ ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."