സി. ദിവാകരനും എ. സമ്പത്തും പത്രിക നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരനും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാ ര്‍ഥി എ. സമ്പത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടപ്പനക്കുന്നിലെ കലക്ടറേറ്റിലെത്തി മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. വാസുകിക്ക് മുന്‍പാ കെയാണു പത്രിക സമര്‍പ്പിച്ചത്. സി. ദിവാകരന്‍ പത്രികാ സമര്‍പ്പണത്തിന്റെ മുന്നോടിയായി രാവിലെ ഒന്‍പതിനു പട്ടത്തെ എം.എന്‍ ഗോവിന്ദന്‍ നായരുടെ പ്രതിമയിലും നിയമസഭാ മന്ദിരത്തിനു സമീപത്തെ ഇ.എം.എസ് പ്രതിമയിലും വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് 10ന് കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തില്‍ യാത്ര തിരിച്ച സ്ഥാനാര്‍ഥിയെ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകര്‍ അനുഗമിച്ചു. 11ഓടെ ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രകാശ് ബാബു, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, അഡ്വ. ജി.ആര്‍ അനില്‍, ജമീലാപ്രകാശം, വി. സുരേന്ദ്രന്‍പിള്ള, വാമനപുരം പ്രകാശ് കുമാര്‍, തമ്പാനൂര്‍ രാജീവ്, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."