കോവിഡ് ബാധിച്ച ഇന്ത്യന്‍ ഡോക്ടര്‍ ബഹ്റൈനില്‍ നിര്യാതനായി
മനാമ: ബഹ്റൈനിൽ ഇന്ത്യക്കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ആന്ദ്രപ്രദേശ് സ്വദേശി ഡോ. സോളമൻ വി. കുമാർ (69) ആണ് മരിച്ചത്.
ഇവിടെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലില്‍ ജനറൽ പ്രാക്ടീഷണനായി സേവനം ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് അസുഖം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പത്ത് വർഷത്തോളമായി ബഹ്റൈനില്‍ ഡോക്ടറായി സേവനമനുഷ്ടിച്ചു വരുന്ന ഡോ. സോളമൻ പ്രവാസികള്‍ക്ക് സുപരിചതനായിരുന്നു.
ബഹ്റൈനില്‍ ഇതുവരെ 59 പേരാണ് കോവിഡ് ബോധിച്ച് മരിച്ചത്. ഇതില്‍ 2 പേര് മലയാളികളാണ്.
മരണ നിരക്ക് വളരെ കുറവായിരുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ 5570 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 34 പേരുടെ നില ഗുരുതരമാണ്. ഇതിനിടെ 15287 പേര് രോഗവിമുക്തി നേടി. ഇതുവരെയായി 462627 പേരെ രാജ്യത്ത് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."