ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 984 പേര്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പനി ബാധിച്ച് 984 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. വയറിളക്കം ബാധിച്ച് 339 പേര്‍ ഇന്നലെ മാത്രം ചികിത്സ തേടിയിട്ടുണ്ട്. കക്കോടി സ്വദേശിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. അതേസമയയം വടകര ചോറോട് സ്വദേശിയുടെ മരണം എലിപ്പനി മൂലമാണെന്നും മാങ്കാവില്‍ ഒരാള്‍ ഡിഫ്തീരിയ സംശയത്താല്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മാനിപുരത്തും കാക്കൂരിലുമായി രണ്ടു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ചികിത്സ തേടിയവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ഒരു ദിവസം മാത്രം ജില്ലയില്‍ ആയിരത്തിലധികം പേര്‍ അസുഖ ബാധിതരാകുന്നുണ്ട്. അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിഫ്തീരിയ ലക്ഷണങ്ങളുമായി നാലുപേര്‍ ചികിത്സ തേടിയ മാവൂരിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നല്ലളത്തും ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."