മലയോര മേഖലയുടെ മനസറിഞ്ഞ് കെ. മുരളീധരന്‍
കുറ്റ്യാടി: മലയോര മേഖലയുടെ മനസറിഞ്ഞ് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ഇന്നലെ രാവിലെ മുതല്‍ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. വോട്ടര്‍മാരെ നേരില്‍ കാണാനെത്തിയ സ്ഥാനാര്‍ഥിക്ക് ഊഷ്മള സ്വീകരണമാണ് വിവിധ സ്ഥലങ്ങളില്‍ ലഭിച്ചത്. കടകളില്‍ കയറി ഇറങ്ങിയും ബാസ് കാത്തുനിന്നവരോട് കുശലം പറഞ്ഞു സ്ഥാനാര്‍ഥി വോട്ട് തേടി. ഉച്ചയോടെ കുറ്റ്യാടിയിലെത്തിയ സ്ഥാനാര്‍ഥി ടൗണിലെ വ്യാപാരികളെയും ഓട്ടോറിക്ഷ, ജീപ്പ് ഡ്രൈവര്‍മാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഇതിനിടെ പേരാമ്പ്ര റോഡിലെ മെഹ്ഫില്‍ ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങളില്‍ പങ്കെടുത്തു. അടുക്കത്ത് എം.എച്ച് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തിയ സ്ഥാനാര്‍ഥി വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥിക്കുകയും മിസ്ബാഹുല്‍ ഹുദാ വനിതാ കോളജില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ മുഖ്യാതിഥിയായാവുകയും ചെയ്തു.തുടര്‍ന്ന് കാവിലുംപാറ, മരുതോങ്കര മേഖലകളില്‍ പര്യടനം നടത്തി. പര്യടനത്തിനിടെ ഇന്നലെ അന്തരിച്ച നാടക കലാകാരന്‍ മരുതോറ ബാലകൃഷ്ണന്റെ വസതി സന്ദര്‍ശിച്ചു. തുടര്‍ന്ന് മരുതോങ്കര, മുള്ളന്‍കുന്ന്, പശുക്കടവ്, ചാപ്പന്‍ത്തോട്ടുനട, പൊയിലോംചാല്‍, ചാപ്പന്‍തോട്ടം എന്നിവിടങ്ങളിലെത്തിയ ചര്‍ച്ചുകള്‍ സന്ദര്‍ശിച്ചു. പൈക്കളങ്ങാടിയില്‍ നടന്ന മദ്‌റസ കെട്ടിടോദ്ഘാടന ചടങ്ങിലും പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥന നടത്തി.
യു.ഡി.എഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞികൃഷ്ണന്‍, ആവോലം രാധാകൃഷ്ണന്‍, കെ.പി രാജന്‍, ബംഗളത്ത് മുഹമ്മദ്, അരയില്ലത്ത് രവി, കെ.ടി ജയിംസ്, കെ.പി ബിജു, കോരങ്കോട്ട് മൊയ്തു, എം മുഹമ്മദലി, കോരങ്കോട്ട് ജമാല്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. അതേസമയം, കടുത്ത ചൂടിനിടയിലും ആവേശം ചോരാതെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."