ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല: അബ്ദുല്‍ വഹാബ് എം.പി
പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.പി
നിലമ്പൂര്‍: ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി. മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ സമരത്തെ രാഷ്ട്രീയ സമരമായേ കാണുന്നുള്ളൂ. ലോകത്തില്‍ മുസ്‌ലിംകള്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തെ തകര്‍ക്കുന്ന രീതിയില്‍ നടത്തുന്ന ഫാസിസ നിലപാടുകള്‍ക്കെതിരേ വീട്ടുവീഴ്ചയില്ലാതെ പോരാടും. ഇന്ത്യന്‍ ഭരണഘടന ആരുടെയും ഔദാര്യമല്ല. മഹാരഥന്‍മാര്‍ എഴുതി തയാറാക്കി എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മതേതര രാജ്യമാണ് നമ്മുടേത്, അതിനാല്‍ ഫാസിസം തടയേണ്ടതുണ്ട്. സംഘ്പരിവാര്‍ ശക്തികള്‍ ഭരണഘടനയെ തള്ളി പറഞ്ഞവരാണ്. പ്രതികരിക്കുന്നവരെ പ്രതിഷേധം കൊണ്ട് വായടപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. മഹാരാജാസ് കോളജിലുണ്ടായ സംഭവം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."