നാട്ടുകാരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ഒന്‍പത് പേര്‍ക്ക് പരുക്ക്
വടകര: കാര്‍ തടഞ്ഞു നിര്‍ത്തിയത് ചോദ്യം ചെയ്ത നാട്ടുകാരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്ക്. മഠത്തില്‍ ഷീന (28), കുഞ്ഞിപ്പറമ്പത്ത് സാവിത്രി (60), എല്‍.ജെ.ഡി പ്രവര്‍ത്തകരായ മാണിക്കോത്ത് മീത്തല്‍ ഷിനു (40), ഗുരിക്കളന്റവിട ബൈജു, കുഞ്ഞിപ്പറമ്പത്ത് ബിബീഷ് (35), കുഞ്ഞിപ്പറമ്പത്ത് ബിനീഷ് (36), മഠത്തില്‍ സുനില്‍(35), മടപ്പള്ളി ഗവ. കോളജ് അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കൊയിലാണ്ടി ഉള്ളൂര്‍ സ്വദേശി അമര്‍ ദീപക് (23), രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥി നടുവണ്ണൂര്‍ സ്വദേശി അഭിനന്ദ് (20) എന്നിവര്‍ക്കാണ് പരുക്ക്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ മടപ്പള്ളി ഗവ. കോളജിനു സമീപത്താണ് സംഘര്‍ഷം അരങ്ങേറിയത്. കോളജിന് സമീപത്തെ കല്ല്യാണ വീട്ടില്‍ പോയി തിരികെ വരികയായിരുന്ന പ്രദേശവാസിയുടെ കാര്‍ തടഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏഴ് എല്‍.ജെ.ഡി പ്രവര്‍ത്തകരെ മാഹി ഗവ. ആശുപത്രിയിലും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടയില്‍ എല്‍.ജെ.ഡി പ്രവര്‍ത്തക കുഞ്ഞിപ്പറമ്പത്ത് സാവിത്രിയുടെ വീടും തകര്‍ത്തു. കാര്‍ തടഞ്ഞ ശേഷം അക്രമം നടക്കുന്നത് തടയുന്നതിനിടയില്‍ നാട്ടുകാരായ എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. സംഘടിച്ചെത്തിയ ഒരുസംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് തകര്‍ക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് പ്രദേശത്ത് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിലുള്ള പൂര്‍വ വൈരാഗ്യമാണ് എസ്.എഫ്.ഐയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അക്രമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ അപലപിച്ചു. അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് യു.ഡി.എഫിന്റെ മുദ്രാവാക്യമെന്ന് ശരിവയ്ക്കുന്നതാണ് മടപ്പള്ളിയില്‍ നടന്ന സംഭവ വികാസമെന്ന് മുരളി പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്നവരെ എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, യു.ഡി.എഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തങ്ങളെ നാട്ടുകാര്‍ സംഘടിതമായി അക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."