HOME
DETAILS

പ്രവാസി വൈദഗ്ധ്യം ഭാവി കേരളത്തെ നിര്‍ണയിക്കും

  
backup
June 21 2020 | 03:06 AM

abdul-azeez-todays-article-21-06-2020

 

ഗള്‍ഫ് രാജ്യങ്ങളുമായുള്ള കേരളത്തിന്റെ ബന്ധം എല്ലായ്‌പ്പോഴും സവിശേഷമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി, ഈ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളാണ് ജോലി ആവശ്യാര്‍ഥം കുടിയേറിയത്. കേരളത്തിലെ ഓരോ അഞ്ച് വീടുകളില്‍ ഒരെണ്ണം കുടിയേറ്റക്കാരന്റെ വീടാണെന്ന് കണക്കാക്കുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയുടെ വിവരമനുസരിച്ച്, 2018ല്‍ കേരളത്തിലെ കുടിയേറ്റ ജനസംഖ്യയുടെ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കുടിയേറിയിട്ടുള്ളത്. ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ക്ക് (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍) ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി ദീര്‍ഘകാല ബന്ധവും പാരമ്പര്യവുമുണ്ട്. സംസ്ഥാനത്ത് 'ഗോള്‍ഡ് സൂക്കുകള്‍, ഗള്‍ഫ് ബസാറുകള്‍' തുടങ്ങി അറബ് രീതിയിലുള്ള ഗ്രില്‍ഡ് ചിക്കന്‍ വിളമ്പുന്ന ഗ്രാമീണ ഹോട്ടലുകള്‍ വരെ കാണാന്‍ സാധിക്കുന്നു. 89.2 ശതമാനം (1.89 ദശലക്ഷം) ആഗോള കുടിയേറ്റ മലയാളികള്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലായതിനാല്‍ കേരളത്തിന് ഗള്‍ഫുമായി ഒരു വൈകാരിക ബന്ധമാണുള്ളത്.


ഗള്‍ഫ് മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവിതമാര്‍ഗമാണ്. അവരുടെ പണമയയ്ക്കല്‍ (ഞലാശേേമിരല) സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിന് കരുത്തേകുന്നു. ഇന്ത്യയ്ക്കകത്ത് പണമയയ്ക്കാനുള്ള പ്രധാന ലക്ഷ്യസ്ഥാനം കേരളമാണ്. 2.12 ദശലക്ഷത്തിലധികം ആഗോള കുടിയേറ്റക്കാരുള്ള കേരളം ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിന്റെ 19 ശതമാനത്തിലധികമാണ്. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള പണമയയ്ക്കല്‍ ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ മൂന്നിലൊന്ന് വരും, കൂടാതെ രാജ്യത്തിന്റെ ജി.ഡി.പിയുടെ രണ്ട് ശതമാനവും. 2018ല്‍ 88,000 കോടി രൂപയും 2019ല്‍ ഒരു ട്രില്യനും കടന്ന അവരുടെ പണമയയ്ക്കല്‍ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.എസ്.ഡി.പി) 36 ശതമാനം വരും, ഇത് സംസ്ഥാന കടത്തിന്റെ 60 ശതമാനത്തിന് തുല്യമാണെന്ന് പഠനം പറയുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, പ്രത്യേകിച്ചും അത്തരം പണമയയ്ക്കലിനെ ആശ്രയിച്ചിരിക്കുന്നു. ഈ വരുമാനത്തോടെ സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും ആശുപത്രികളും റിസോര്‍ട്ടുകളും റോഡുകളും മറ്റു സുഖസൗകര്യങ്ങളും വളര്‍ന്നു. സംസ്ഥാനത്തിന്റെ പൊതുപ്രകടനം സാധാരണയായി നിരീക്ഷിക്കുന്ന നിരവധി സൂചികകളില്‍ കേരളം മികവ് പുലര്‍ത്തുകയും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഈ ദ്രുതഗതിയിലുള്ള വികസനത്തിനും പുരോഗതിക്കും കേരളം പ്രവാസി മലയാളികളോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ അത്തരം വിഭവങ്ങളുടെ വരവ് ഉണ്ടായിരുന്നിട്ടും, പ്രവാസികളല്ലാത്ത കുടുംബങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 46.5 ശതമാനം ഗള്‍ഫ് കേരളീയരും ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നവരാണ്.
ഗള്‍ഫ് കുടിയേറ്റക്കാര്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും കൊവിഡ് - 19 എന്ന മഹാമാരി ഒരു ഗുരുതരമായ വിഷയമാണ്. ഗള്‍ഫ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയുള്‍പ്പെടെ ലോകവുമായി ഇന്ത്യ പങ്കിടുന്ന പ്രധാന അന്താരാഷ്ട്ര കുടിയേറ്റ ഇടനാഴികളിലാണ് കൊവിഡ് - 19 പൊട്ടിപ്പുറപ്പെട്ടത്. 8.8 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ നാലുലക്ഷത്തോട് അടുത്തു കൊണ്ടിരിക്കുന്നു. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ (ഒന്നര ലക്ഷത്തിലധികം) കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജി.സി.സി രാജ്യങ്ങളില്‍ എത്ര ഇന്ത്യന്‍ തൊഴിലാളികളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല, എന്നാല്‍ ഏകദേശം 230ല്‍ പരം മലയാളികള്‍ കൊവിഡിനു മുന്നില്‍ കീഴടങ്ങി. മഹാമാരി പ്രതിസന്ധി കാരണം ഗള്‍ഫ് കുടിയേറ്റക്കാര്‍ അതിവേഗം കമ്മ്യൂണിറ്റി വ്യാപന സാധ്യതയിലാണുള്ളത്. കുടിയേറ്റക്കാരായ ഇന്ത്യന്‍ തൊഴിലാളികളുമായും ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന റിക്രൂട്ടര്‍മാരുമായും നടത്തിയ സംഭാഷണങ്ങളില്‍ അവരുടെ സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള തീവ്രമായ ആഗ്രഹം വെളിപ്പെടുത്തുന്നു. പ്രതിസന്ധിയുടെ തുടക്കം മുതല്‍, ഇന്ത്യ പലതവണ പൗരന്മാരെ തിരിച്ചു കൊണ്ടുവന്നു, ആദ്യം ചൈനയില്‍ നിന്നും പിന്നീട് ഇറ്റലിയില്‍ നിന്നുമായി 842 ഓളം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.


ഗള്‍ഫ് മലയാളികള്‍ക്ക് ഇത് വലിയൊരു വെല്ലുവിളി തന്നെയാണ്. വീട്ടിലേക്കുള്ള മടക്കം സാധാരണഗതിയില്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വൈകാരികതയാണെങ്കില്‍ ഇത്തവണ പരീക്ഷണങ്ങളുടെയും കഷ്ടതകളുടെയും സങ്കടകരമായ ചിത്രമാണ് മുന്നിലുള്ളത്. അവര്‍ മടങ്ങിയെത്തുമ്പോള്‍, വൈറസിന്റെ ഇരകള്‍ മാത്രമല്ല, ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുള്ള വഴിയുമായിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി വൈറല്‍ ആക്രമണങ്ങള്‍, ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റുകള്‍ എന്നിവയുടെ രൂപത്തിലാണ് കേരള സര്‍ക്കാരിനെ പരീക്ഷിച്ചതെങ്കില്‍ ഈ വര്‍ഷം കൊറോണ വൈറസിലൂടെയാണ്. ആരോഗ്യസംരക്ഷണ സ്രോതസ്സുകള്‍ അതിവേഗം കുറയുന്ന കൊവിഡിനെതിരായ നീണ്ട പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഇതിനകം തന്നെ ഭാരമുണ്ട്. വര്‍ധിക്കുന്ന കൊവിഡ് കേസുകളെ അഭിമുഖീകരിക്കുമ്പോള്‍ പ്രവാസികളുടെ തിരിച്ചുവരവ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ലോകമെമ്പാടും കേരളീയര്‍ വ്യാപിച്ചതിനാല്‍ നമ്മെ പോലെ കൊവിഡ് ബാധിച്ച ഒരു സമൂഹവും ഇല്ല. പുതിയ കൊവിഡ് വ്യാപനം പരിശോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പരിശ്രമിച്ചു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ധാരാളം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുകയെന്ന വെല്ലുവിളി കൂടുതല്‍ കഠിനമാണെങ്കിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കണക്കാക്കാം.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ഗള്‍ഫില്‍നിന്ന് പലായനം ചെയ്യുന്ന മലയാളികള്‍ കാരണം കേരള സമ്പദ്‌വ്യവസ്ഥയെയും പണമയയ്ക്കലിനെയും പ്രതികൂലമായി ബാധിക്കുകയും സാമൂഹിക അശാന്തിയുടെ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ തിരിച്ചടി സംസ്ഥാനത്തിന് വളരെയധികം നഷ്ടമുണ്ടാക്കും. ആഗോളതലത്തില്‍ പണമയയ്ക്കുന്നതില്‍ 20 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിക്കുമ്പോള്‍ കേരളത്തില്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും 2020ല്‍ പണമയയ്ക്കല്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗള്‍ഫിലെ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത എത്രയാണെന്നും അവരുടെ പണമയയ്ക്കല്‍ എത്ര കുറയുമെന്നതിനെക്കുറിച്ച് വ്യക്തമല്ല. അവര്‍ ഇപ്പോള്‍ രോഗത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും തൊഴിലില്ലാതാവുന്ന അവിദഗ്ധരും അര്‍ധ വിദഗ്ധരുമായ തൊഴിലാളികളാകാം. ഈ കുടിയേറ്റക്കാരുടെ തിരിച്ചുവരവ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും, കാരണം തൊഴിലില്ലായ്മ വര്‍ധിക്കുകയും സാമ്പത്തികമായി ദുര്‍ബലരായവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും. മാത്രമല്ല , ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഒരുപോലെ ദുരിതമനുഭവിക്കുന്നതിനാല്‍, മടങ്ങിയെത്തുന്നവര്‍ ജോലികള്‍ക്കായി പ്രദേശവാസികളുമായി കഠിനമായി മത്സരിക്കേണ്ടിവരും. ഗള്‍ഫ് പണമയയ്ക്കല്‍, ജോലിയുടെ അഭാവം, മാനസികാരോഗ്യ കൗണ്‍സിലിങ്ങിന്റെ ക്ഷാമം എന്നിവയുടെ സാമൂഹിക ആഘാതം ആത്മഹത്യകളുടെ കൂടുതല്‍ ഉയര്‍ച്ചയ്ക്ക് കാരണമായേക്കാം. ദേശീയ ആത്മഹത്യ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമ്പത്തികമായി തകര്‍ന്ന 'ഗള്‍ഫ് കുടുംബം' അവരുടെ പുതിയ ജീവിതശൈലി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ആത്മഹത്യയും മറ്റും അവര്‍ക്ക് 'അന്തസ്സ്' സംരക്ഷിക്കാനുള്ള ഒരു ഉപാധിയായി പ്രത്യക്ഷപ്പെടുന്നു.


കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെയും പണമയയ്ക്കുന്നതിന്റെയും ചരിത്രം ഇവിടെ വലിയ വഴിത്തിരിവാകുകയാണ്. മടങ്ങിവരുന്ന പ്രവാസികളായ മലയാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി. ഈ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക, സാമൂഹിക ജീവിതത്തില്‍ വലിയ നാശനഷ്ടമുണ്ടാക്കും. വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളെ വീണ്ടും നൈപുണ്യപ്പെടുത്തുന്നതിനും സാമൂഹികവും ആരോഗ്യപരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നൂതന നയങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. പ്രവാസികള്‍ക്ക് അന്തര്‍ദേശീയ എക്‌സ്‌പോഷറും തൊഴില്‍ പരിചയവും ഗണ്യമായ വൈദഗ്ധ്യവും ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജ്ജവവുമുണ്ട്. ആര്‍ക്കും അവരുടെ കഴിവുകളെ കുറച്ചുകാണാന്‍ കഴിയില്ല. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നത് സഹായകരമാകും.
പ്രവാസികളുടെ കഴിവുകളെ പ്രയോജനപ്പെടുത്തി കേരളത്തെ പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തെ നയ നിര്‍മാതാക്കള്‍ കടുത്ത ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിനും മടങ്ങിയെത്തുന്ന കുടിയേറ്റക്കാര്‍ക്കിടയില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും വേണ്ടി ഗവേഷണം നടത്തുകയും നൂതന ആശയങ്ങളുമായി മുന്നോട്ടുപോകണം. അവരെ പുനരധിവസിപ്പിക്കുന്നതിലൂടെ, സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കാതെ,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago