HOME
DETAILS

സംസ്ഥാനത്ത് നിയമന നിരോധനം: യൂത്ത് ലീഗ്

  
backup
June 21 2020 | 03:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-3


മലപ്പുറം: സംസ്ഥാനത്ത് കൊവിഡിന്റെ മറവില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തി യുവാക്കളുടെ പ്രതീക്ഷ തകര്‍ക്കുന്ന ഇടത് സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്.
ജനങ്ങള്‍ കൊവിഡിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ എല്ലാ മേഖലയിലും തങ്ങളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. വിവിധ റാങ്ക് ലിസ്റ്റുകള്‍ നിലനില്‍ക്കെ തന്നെ തങ്ങളുടെ സ്വന്തക്കാരെ തിരുകി കയറ്റാന്‍ പിന്‍വാതില്‍ നിയമനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. താത്കാലിക നിയമനങ്ങള്‍ നിര്‍ത്തിവെച്ച് റാങ്ക് ലിസ്റ്റില്‍ നിന്നും സ്ഥിരനിയമനം നടത്തണമെന്നും കൊവിഡ് കാലത്ത് കാലാവധി തീര്‍ന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ബിരുദധാരികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിനെ അട്ടിമറിക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഒന്‍പതിനായിരത്തോളം ഒ.എം.ആര്‍ ഷീറ്റുകള്‍ കംപ്യൂട്ടറൈസ്ഡ് വാല്യുവേഷനില്‍ റിജെക്ട് ചെയ്യപ്പെട്ടത് ഗുരുതരമായ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് സംബന്ധമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി വിഷയത്തില്‍ സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചു. പ്രവാസി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ 24ന് മുനവ്വറലി തങ്ങള്‍ കോഴിക്കോട് ഏകദിന ഉപവാസം നടത്തും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago