എ. പ്രദീപ്കുമാറിനും കുടുംബത്തിനും 20 ലക്ഷത്തിന്റെ സ്വത്ത്
കോഴിക്കോട്: പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവിലെ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എയുമായ എ. പ്രദീപ്കുമാറിനും കുടുംബത്തിനും കൂടിയുള്ളത് 20 ലക്ഷത്തിന്റെ സ്വത്ത്. പ്രദീപ് കുമാറിന്റെ കൈയിലുള്ളത് 4000 രൂപ മാത്രം. പ്രദീപ്കുമാറിന്റെ ഭാര്യയുടെ കൈയില്‍ 2000 രൂപയും മകളുടെ കൈയില്‍ ആയിരം രൂപയുമാണുള്ളത്. 50,000 രൂപയാണ് പ്രതിമാസ വരുമാനം. അതേസമയം ഭാര്യയ്ക്ക് 60,400 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നുണ്ട്. സ്റ്റൈപ്പന്റ് ഇനത്തില്‍ 15000 രൂപ മകള്‍ക്കും ലഭിക്കുന്നുണ്ട്. അതേസമയം 9,47,034. 84 രൂപ മൂല്യമുള്ള സ്വത്തുക്കള്‍ സ്വന്തം പേരില്‍ പ്രദീപ്കുമാറിനുണ്ട്.
4,22,903. 05 രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ഭാര്യയുടെ പേരിലും 3,95,404 രൂപ മൂല്യമുള്ള വസ്തുക്കള്‍ മകളുടെ പേരിലുമാണുള്ളത്. പ്രദീപ്കുമാറിനും മകള്‍ക്കും സ്വര്‍ണാഭരണങ്ങളില്ല. അതേസമയം ഭാര്യയ്ക്ക് 2,50,000 രൂപ വില വരുന്ന 80 ഗ്രാം സ്വര്‍ണാഭരണമുണ്ട്. 222800 രൂപ സര്‍ക്കാരിനും 694064 രൂപ ധനകാര്യസ്ഥാപനത്തില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പകളായി എടുത്ത വകയിലും മറ്റും കൊടുക്കാനുള്ളതാണ്. പ്രദീപ്കുമാറിനെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനില്‍ ഒരു കേസാണുള്ളത്. വാന്‍ഗോസ് ജങ്ഷനില്‍ ആയിരത്തോളം എല്‍.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പം വഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."