കല്‍പകഞ്ചേരിക്കായി വികസന രേഖ 'ആദര്‍ശ് ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കണം'
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും. ഇതോടൊപ്പം ഐ.പി സൗകര്യവും ഏര്‍പ്പെടുത്തും
മലപ്പുറം: കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആദര്‍ശ് ഗ്രാമപഞ്ചായത്തുകള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ തയാറാക്കേണ്ടതും സമയബന്ധിതമായി നടപ്പിലാക്കേണ്ടതും അതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണെും അദ്ദേഹം പറഞ്ഞു. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി തയാറാക്കുന്ന വികസന രേഖയ്ക്ക് അന്തിമരൂപം നല്‍കാന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വികസന രേഖയ്ക്ക് അന്തിമ രൂപംനല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും.
ഇതോടൊപ്പം ഐ.പി സൗകര്യവും ഏര്‍പ്പെടുത്തും, പി.എച്ച്.സി സബ്‌സെന്ററുകള്‍ നവീകരിക്കുന്നതിനും പഴയതും ജീര്‍ണാവസ്ഥയിലുള്ളതുമായ ആയുര്‍വേദ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റി പുതിയതു നിര്‍മിക്കുന്നതിനും തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, കുറ്റിപ്പുറം ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."