കുട്ടികളെ മറ്റു മാനേജ്‌മെന്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ ധാരണ
കാക്കനാട്: സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലായ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലെ കുട്ടികളെ മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ ധാരണ. ചിറ്റേത്തുകരയിലെ സ്വകാര്യ സ്‌കൂളാണ് സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ച് പൂട്ടാന്‍ ആലോചിക്കുന്നത്. എല്‍.കെ.ജി മുതല്‍ പ്ലസ് ടുവരെ പഠിക്കുന്ന 190 വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചതത്തിലായത്. മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മാനേജ്‌മെന്റ് തയ്യാറായി.
മാനേജ്‌മെന്റ് പ്രതിനിധികളുമായി തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് മറ്റ് മാനേജ്‌മെന്റ് സ്‌കളിലേക്ക് മാറ്റാന്‍ തത്വത്തില്‍ ധാരണയായത്. അടുത്ത ശനിയാഴ്ച കൂടുന്ന പി.ടി.എ യോഗത്തില്‍ കുട്ടികളെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.
ഒരു വര്‍ഷം കൂടി സ്‌കൂള്‍ പ്രവര്‍ത്തനം തുടരാമെന്ന് മാനേമെന്റ് കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ലക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും രക്ഷിതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. അടച്ചുപൂട്ടാന്‍ ആലോചിക്കുന്ന സ്‌കൂളില്‍ തന്നെ കുട്ടികള്‍ പഠനം തുടരുന്നത് അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ മാനേജ്‌മെന്റ് തീരുമാനത്തോട് യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് കലൂര്‍, തൃക്കാക്ക, കളമശ്ശേരി ഭാഗങ്ങളിലെ മാനേജ്‌മെന്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതിനോട് മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചത്. നിലവില്‍ ഒമ്പത്,പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പന: പ്രവേശനമാണ് മാനേജ്‌മെന്റിന് കീറാമുട്ടി. ഇക്കാര്യത്തില്‍ ഏകദേശം 30 ഓളം കുട്ടികളുടെ കാര്യത്തില്‍ ശനിയാഴ്ച കൂടുന്ന യോഗത്തില്‍ അന്തിമ തീരുമാനം വേണമെന്ന് രക്ഷിതാക്കള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ ഫൈനല്‍ വിദ്യാര്‍ഥികളുടെ പുനപ്രവേശനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ജനപ്രതിനിധികളും മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ 12ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഏ റ്റെടുക്കാന്‍ തൃക്കാക്കരയിലെ മാനേജ്‌മെന്റ് സ്‌കൂള്‍ സന്നദ്ധരായിട്ടുണ്ട്. എല്‍.പി,യു.പി വിഭാഗം കുട്ടികളെ ഏറ്റെടുക്കാന്‍ മ റ്റ് മാനേജ്‌മെന്റ് സ്‌കൂള്‍ അധികൃതര്‍ക്ക് താല്‍പ്പര്യമുള്ളതിനാല്‍ പുന: പ്രവേശനം നടക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കാക്കനാട്ടിലെ മാനേജ്‌മെന്റ് സ്‌കൂളില്‍ തന്നെ പ്രവേശനം വേണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തോട് മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിലവില്‍ മറ്റ് മാനേജ്‌മെന്റ് സ്‌കൂളിലെ കുട്ടികളെ എണ്ണം കൂടി പരിഗണിച്ചായിരിക്കും പുന: പ്രവേശനം സാധ്യമാകുകയുള്ളുവെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം കൂടുന്നത് പുതിയ ഡിവിഷന്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതിനോട് മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. അതെസമയം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന മറ്റ് സ്‌കൂളുകളിലെ ഫീസിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. ഫീസും ഡോണേഷനും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതത് മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി അടുത്ത യോഗത്തില്‍ അറിയിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ടി.എം.അലി, പി.എം.സലീം, സീന റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."