ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധവുമായി സി.പി.ഐ
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചുള്ള സി.പി.ഐയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തും പ്രതിഷേധ പരിപാടികള്‍ നടന്നു.
തിരുവനന്തപുരത്ത് ആര്‍.എം.എസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ സ്വകാര്യവത്കരിച്ചവര്‍ക്ക് സ്വദേശിവത്കരണത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ദുരിത ഘട്ടത്തിലും കപട ദേശീയത വളര്‍ത്താനും അതിന്റെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാളയത്ത് നടന്ന പ്രതിഷേധ പരിപാടി ബിനോയ് വിശ്വം എം.പിയും രാജ്ഭവന് മുന്നില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും ജി.പി.ഒക്ക് മുന്നില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും സെക്രട്ടേറിയറ്റിനു മുന്നില്‍ സി. ദിവാകരന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."