HOME
DETAILS
MAL
സര്‍വേയര്‍-ഡ്രാഫ്റ്റ്സ്മാന്‍ ഏകീകരണം നിയമപരമായി നേരിടും: എസ്.ഇ.യു
backup
July 06 2018 | 06:07 AM
മലപ്പുറം: അതിരടയാള നിയമം ഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെ സര്‍വേ വകുപ്പിലെ സര്‍വേയര്‍-ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകളുടെ ഏകീകരണം സര്‍വിസ് സംഘടനകളോട് ചര്‍ച്ചയ്ക്ക് തയാറാകാതെ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍നീക്കം നിയമപരമായി നേരിടുമെന്നും സര്‍വേ വകുപ്പിനെ തകര്‍ക്കാനുള്ള വികലനയങ്ങളില്നിന്നു ഇടതുസര്‍ക്കാര്‍ പിന്മാറണമെന്നും എസ്.ഇ.യു ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സി.എച്ച് ജലീല്‍, എം.എ മുഹമ്മദലി, ആമിര്‍ കോഡൂര്‍, ഹമീദ് കുന്നുമ്മല്‍, സി. ലക്ഷ്മണന്, എന്‍.കെ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."