മന്ത്രി ചന്ദ്രശേഖരനെ ആക്രമിച്ച കേസ്: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കാഞ്ഞങ്ങാട്: മന്ത്രി ഇ ചന്ദ്രശേഖരനെയും ഇടതുമുന്നണിനേതാക്കളെയും ആക്രമിച്ച കേസില്‍ പിടിയിലായ രണ്ട് ആര്.എസ്. എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റു ചെയ്ത മാവുങ്കാല്‍ ഉദയംകുന്നിലെ പ്രദീപ് കുമാര്‍(32), അനൂപ്(28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍നിന്ന് വിജയിച്ച ഇ ചന്ദ്രശേഖരന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ തുറന്ന വാഹനത്തില്‍ മണ്ഡലപര്യടനം നടത്തുന്നതിനിടയില്‍ മാവുങ്കാലില്‍ വച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് കേസ്. ചന്ദ്രശേഖരനോടൊപ്പം ഉണ്ടായിരുന്ന സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം എ.കെ നാരായണന്, നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ രവി, സി.പി.എം തെക്കന്‍ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളം, വാഹനത്തിന്റെ ഡ്രൈവര്‍ ചായ്യോത്തെ ഹഖീം എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
ചന്ദ്രശേഖരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്റെ ഇടതു കൈയെല്ല് പൊട്ടിയിരുന്നു. പ്ലാസ്റ്റര്‍ ഇട്ട കൈയുമായാണ് ചന്ദ്രശേഖരന് റവന്യു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെ മുന്‍പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."