എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രദീപ്കുമാര്‍ പത്രിക സമര്‍പ്പിച്ചു
കോഴിക്കോട്: ലോക്‌സഭാ ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.53നാണ് കോഴിക്കോട് കലക്ടറേറ്റിലെത്തി പ്രദീപ്കുമാര്‍ പത്രിക സമര്‍പ്പിച്ചത്.
ജില്ലാ വരണാധികാരിയും കലക്ടറുമായ എസ്.സാംബശിവറാവുവിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് പ്രദീപ്കുമാറിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. എരഞ്ഞിപ്പാലം ജങ്ഷനില്‍ നിന്ന് പ്രകടനമായാണ് സ്ഥാനാര്‍ഥി കലക്ടറേറ്റിലെത്തിയത്. ഇടതുമുന്നണി നേതാക്കളായ എളമരം കരീം എം.പി, മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു.
ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കെ.ജി.പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോണ്‍ഗ്രസ് (എസ്) നേതാവ് സി.പി ഹമീദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി. നിഖില്‍, ജനതാദള്‍ നേതാവ് പി.ടി ആസാദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എന്‍.സി.പി നേതാക്കളായ ബേബി വാസന്‍, എം.പി സൂര്യനാരായണന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പതിനൊന്നോടെ എരഞ്ഞിപ്പാലത്തുനിന്നു പ്രകടനമായെത്തിയ പ്രദീപ്കുമാറും സംഘവും 12.30 ഓടെയാണ് പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."