മദ്റസകള്‍ അറിവിനൊപ്പം സ്നേഹവും സൗഹാര്‍ദവും പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍: ഹൈദരലി തങ്ങള്‍
കുറ്റ്യാടി: മതപരമായ അറിവുകള്‍ക്കൊപ്പം യഥാര്‍ഥ സ്നേഹവും സൗഹാര്‍ദവും എന്തെന്ന് പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്റസകളെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൈക്കളങ്ങാടി അസാസുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹല്ല് പ്രസിഡന്റ് കെ.പി അമ്മദ് അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി. നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ കെ. മഹ്മൂദ് മാസ്റ്റര്‍, കെ.പി ജംഷീര്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. സിംസാറുല്‍ ഹഖ് ഹുദവി, കബീര്‍ ബാഖവി പ്രഭാഷണം നടത്തി. സി.കെ സുബൈര്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, അഹമദ് പുന്നക്കല്‍, റഫീഖ് ദാരിമി, അഷ്റഫ് അമാനി, സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സാബിര്‍ ബാഖവി, ഇബ്രാഹിം ഫൈസി, സൂപ്പി മണക്കര, ഇ.കെ അന്ത്രു, കുഞ്ഞബ്ദുല്ല മുന്‍ഷി, പി.കെ നവാസ് മാസ്റ്റര്‍, ഒ.കെ അമ്മദ് സംസാരിച്ചു. കെ.പി ഷംസീര്‍ മാസ്റ്റര്‍ സ്വാഗതവും വി.വി നൗഫല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."