എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്സ് മീറ്റ്: ബയോഡാറ്റ ജില്ലാകേന്ദ്രത്തിലെത്തിക്കണം
തൃശൂര്‍: മഹല്ല് ഉമ്മത്തിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ 26,27 തിയതികളിലായി തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന് നാഷനല്‍ ഡെലിഗേറ്റ്സ് മീറ്റിനുള്ള രജിസ്ട്രേഷന് അന്തിമഘട്ടത്തില്‍. പഞ്ചായത്ത് സെക്രട്ടറിമാര്‍ ശേഖരിച്ച ബയോഡാറ്റകള്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് എത്തിക്കണമെന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന ഓര്‍ഗനൈസര്‍ക്ക് കൈമാറണമെന്നും സ്റ്റേറ്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അറിയിച്ചു.
ദ്വിദിന ക്യാംപില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടന്നുവരുന്നു. പതിനായിരം പ്രിതിനിധികള്ക്ക് താമസഭക്ഷണ സൗകര്യവും ക്യാംപിനായി ശീതീകരിച്ച പന്തലും തയാറാക്കുന്നുണ്ട്. പ്രതിനിധികളെ പ്രധാന ബസ് പോയിന്റുകളില്‍നിന്നും റെയില്‍വേ സ്റ്റേഷനില്‍നിന്നും സ്വീകരിക്കാന്‍ വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."