HOME
DETAILS
MAL
കെ.പി.എസ്.ടി.എ മാര്‍ച്ച് നടത്തി
backup
July 14 2016 | 19:07 PM
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് പറഞ്ഞു.
സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ) നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഇ. പ്രദീപ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ എ.കെ അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് സുധാകരന് പറമ്പാട്ട്, സെക്രട്ടറി മുനീര്‍ എരവത്ത്, എന്‍. ശ്യാംകുമാര്‍, കെ.കെ ആലി, എന്‍.പി ഇബ്രായി, ടി. അശോക് കുമാര്‍, ഒ.എം രാജന്, പി.കെ അരവിന്ദന്, പി.കെ രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."