പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട കുടുംബം ഇന്നും പെരുവഴിയില്‍
കാട്ടിക്കുളം: വാഗ്ദാന പെരുമഴ പെയ്യിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നവര്‍ തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഓണിവയല്‍ എറയാളന്‍ വീട്ടില്‍ ശാരദയുടെ കുടുംബത്തെ കാണാതിരിക്കരുത്.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയകെടുതിയില്‍ വീട് നഷടപ്പെട്ട കുടുംബം ഇന്നും പെരുവഴിയിലാണ്. കിടപ്പാടത്തിനായ് അലഞ്ഞുമടുത്ത ഇവര്‍ ഇന്നും ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ട ഗതികേടാണ്. കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ മരം വീടിന് മുകളില്‍ വീണ് പൂര്‍ണമായും തകര്‍ന്നു കാടിനോട് ചേര്‍ന്നുള്ള വന്‍ മരം വീടിന് മുകളില്‍ വീഴുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബത്തിന് താമസിക്കാന്‍ വീടോ സ്ഥലമോ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നല്ലെന്നാണ് പരാതി. ചുറ്റും വനമായതിനാല്‍ അവിടെ താമസിക്കാന്‍ കഴിയില്ലന്നും ഇവര്‍ പറയുന്നു. ഭൂമിയും വീടും അടക്കം പത്ത് ലക്ഷം രൂപ അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഭൂമി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പട്ടികജാതിയില്‍പെട്ട കുടുംബത്തിന് പള്ളിയാണ് ആശ്രയമാകുന്നത്. പ്രകൃതിക്ഷോപത്തില്‍ എല്ലാ നഷടപ്പെട്ട ഇവര്‍ കിടപ്പാടത്തിനായി ഇനി കയറാത്ത ഓഫിസുകളില്ല. ഇനിയും പരിഹാരമില്ലെങ്കില്‍ തിരുനെല്ലി പഞ്ചായത്തിന്റെ കെട്ടിടത്തില്‍ താമസിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."