കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് ബഷീര്‍ ദിനാചരണം
മയ്യില്‍: കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച് സ്‌കൂളുകളില്‍ ബഷീര്‍ ദിനാചരണം.
പാമ്പുരുത്തി മാപ്പിള യു.പി സ്‌കൂള്‍ വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ ബഷീര്‍, പാത്തുമ്മ, സുഹറ, ജമീല, മജീദ്, കുഞ്ഞിപ്പാത്തുമ്മ, സാറാമ്മ, ആനവാരി രാമന്‍ നായര്‍, തോമന്‍, മുക്കന്‍, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങള്‍ ജീവനോടെ കുട്ടികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കുട്ടികള്‍ക്ക് കൗതുകമായി.
എം.മുനീസ്, കെ.സി ഷെറിന്‍, എം.പി ഷിസ്‌ന, എം സഫ, കെ.പി റിനാസ്, ഹിബ സത്താര്‍, കെ.പി റഹ്മത്ത്, കെ.വി റസീല്‍, നജാദലി, കെ.പി അന്‍ഷിഫ്, വി.കെ മഷൂദ് എന്നിവര്‍ വേഷമിട്ടു. ചേലേരി യു.പി സ്‌കൂളില്‍ ബഷീര്‍ ദിന ക്വിസ് മത്സരവും ചുമര്‍ പത്രികയും തയ്യാറാക്കി. ഓരോ ക്ലാസില്‍ നിന്നും തയ്യാറാക്കിയ ചുമര്‍ പത്രികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് എന്‍.നളിനി നിര്‍വ്വഹിച്ചു.
കെ.എ. കെ.എന്‍.എസ്.എ യു.പി സ്‌കൂളില്‍ ചാരു കസേരയിലിക്കുന്ന ബഷീറും പാത്തുമ്മയും ആടും കുട്ടികള്‍ക്ക് മുന്നിലെത്തി. ബഷീറിന്റെ ഓര്‍മ്മയ്ക്കായി മാങ്കോസ്റ്റിന്‍ ചെടി നടല്‍ ഹെഡ്മാസ്റ്റര്‍ പി.കെ ദിവാകരന്‍ നിര്‍വ്വഹിച്ചു. പ്രഭാകരന്‍, ദാമോദരന്‍, എം ആര്‍ നിയാസ്, കെ.സി ഹബീബ് സംസാരിച്ചു. ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.
പൊതുവാച്ചേരി: പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയുടെ ദൃശ്യവിഷ്‌കാരവും നടത്തി. പാത്തുമ്മയും ആടും ബഷീറും വേദിയിലെത്തിയത് കുട്ടികള്‍ക്ക് കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."