വാഹനാപകടത്തില്‍ അനാഥരായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മിഷന്
കൊല്ലം: വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കൊല്ലം കലക്ടറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പത്തനാപുരം മാങ്കോട്ട് വാടക വീട്ടില്‍ താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ വിജയകുമാറും ബിന്ദുവുമാണ് 18ന് ബൈക്കപകടത്തില്‍ മരിച്ചത്. ഇവരുടെ സ്കൂള്‍ വിദ്യാര്‍ഥിനികളായ മക്കള്‍ അനാഥരായതോടെ, അനാഥ കുട്ടികള്‍ക്ക് അനുവദിക്കാവുന്ന സമാശ്വാസം, കുട്ടികളുടെ പഠനം, സംരക്ഷണം തുടങ്ങിയവയില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ എന്നിവ സംബന്ധിച്ചാണ് കമ്മിഷനംഗം കെ മോഹന്‍കുമാര്‍ കലക്ടറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടപടിക്രമത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റ പ്രൈവറ്റ് സെക്രട്ടറിക്കും കമ്മിഷന് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."