HOME
DETAILS
MAL
പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കംചെയ്യണം
backup
March 31 2019 | 05:03 AM
കല്‍പ്പറ്റ: പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ജില്ലാ വരാണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പൊതു ഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിമരങ്ങള്‍ സ്ഥാപിച്ച് പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റ ചട്ടലംഘനമായതിനാല്‍ അതതു പാര്‍ട്ടികള്‍ തന്നെ അവരവരുടെ കൊടിമരങ്ങള്‍ രണ്ടു ദിവസത്തിനകം നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം മാറ്റാത്ത പക്ഷം സര്‍ക്കാര്‍ ചെലവില്‍ ഇവ നീക്കം ചെയ്ത് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ തിരഞ്ഞെടുപ്പ് ചെലവിനത്തില്‍ വകയിരുത്തുമെത്തും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."