യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു
ചീരാല്‍: മണ്ഡലം മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ യു.ഡി.എഫിന് ആശങ്കയില്ല. എതിരാളികളുടെ പ്രചരണത്തിന് യാതൊരടിസ്ഥാനവുമില്ല. അടുത്ത ദിവസം നോമിനേഷന്‍ കൊടുക്കാന്‍ സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രസന്ന ശശീന്ദ്രന്‍ അധ്യക്ഷയായി. ഷീജ രാജു, സരള ടീച്ചര്‍, എലിസബത്ത്, ജയ മുരളി, എം.കെ രവീന്ദ്രന്‍, കെ.വി ശശി, ടി. സിദ്ദീക്ക്, വിനയന്‍ സംസാരിച്ചു.
മുട്ടില്‍: പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വഷന്‍ നടത്തി.ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി.എന്‍.കെ റഷീദ്, പി.ടി ഗോപാലക്കുറുപ്പ്, പി.പി ആലി, റസാഖ് കല്‍പ്പറ്റ, ഇസ്മയില്‍, എം.എ ജോസഫ്, ടി.ജെ ഐസക്, വി.എ മജീദ്, ടി.ജെ ജോയി, ബിനുതോമസ്, പി.കെ അനില്‍കുമാര്‍, സലീം നീലിക്കണ്ടി, ഗോകുല്‍ദാസ് കോട്ടയില്‍, ഉഷാതമ്പി, മിനി, സുന്ദര്‍രാജ, മുസ്തഫ പയന്തോത്ത്, കെ. പത്മനാഭന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ശശി പന്നിക്കുഴി, എം.ഒ ദേവസ്യ, കുട്ടിഹസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."