കെ.എസ് ടി.പി റോഡ് നിര്‍മാണം
ഇരിട്ടി:തലശേരി വളവ്പാറ( കൂട്ടപുഴ) അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റം കണ്ടെത്തി അടയാളപെടുത്തല്‍ നടപടി ഇന്ന് പൂര്‍ത്തിയാകും.
ഇരിട്ടി പാലം മുതല്‍ ബസ സ്റ്റാന്റ് ജങ്ഷന്‍ വരെയുള്ള സര്‍വേപൂര്‍ത്തിയായി പൊളിച്ച് മാറ്റേണ്ട ഭാഗം കഴിഞ്ഞ ദിവസം അടയാളപെടുത്തി. പഴയ ബസ് സ്റ്റാന്റ് മുതല്‍ പഴയ പോസ്റ്റ്ഓഫീസ് വരെ ഇന്ന് അടയാളപെടുത്തും.
ടൗണിലെ പഴയ ഓവുചാലുകള്‍ പൊളിച്ച് നീക്കി വീതി കൂട്ടുന്നതിന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ് സര്‍വേ നടത്തിയത്.
ഇരിട്ടി പുതിയ പാലം മുതല്‍ പയഞ്ചേരി വരെ നടത്തിയ സര്‍വേയില്‍ റവന്യു ഭൂമി വ്യാപകമായി കൈയേറിയതായി കണ്ടെത്തി. ടൗണ്‍ വികസനത്തിനായി ഉപയോഗിക്കേണ്ട സ്ഥലത്തെക്ക് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.
ഇവര്‍ക്ക് നോട്ടീസ് നല്‍കി രണ്ടാഴ്ചക്കുള്ളില്‍ കൈയേറ്റ ഭാഗം സ്വയം പൊളിച്ച് മാറ്റിയില്ലങ്കില്‍ പൊലിസ്‌സഹായത്തോടെ കെഎസ്ടിപിയും , റവന്യു അധികൃതരും ചേര്‍ന്ന് പൊളിച്ച് നീക്കി ടൗണ്‍ വികസനം യാഥാര്‍ഥ്യമാക്കും.
ഇരിട്ടി താലൂക്ക് ഹെഡ് സര്‍വെയറുടെ നേതൃത്വത്തില്‍ ആധുനീക സംവിധാനത്തിലൂടെ നടത്തിയ സര്‍വേയിലാണ് റവന്യൂ ഭൂമിയിലെ കൈയേറ്റം സ്ഥിരീകരിച്ചത്. കൈയേറിയ ഭൂമി റോഡ് വികസനത്തിനായി ഉപയോഗിക്കുന്നതിന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്റ നേതൃത്വത്തില്‍ റവന്യൂ സംഘം കൈയേറിയ ഭാഗം അളന്ന് തിട്ടപ്പെടുത്തിയത്.ഇതിനിടിയില്‍ തഹസില്‍ദാര്‍ ഉള്‍പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല.
പയഞ്ചേരി മുതല്‍ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റവരെ കൈയേറ്റംകണ്ടെത്തിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍ഭാത്തെ അനധികൃത നിര്‍മാണം പൂര്‍ണമായും പൊളിക്കേണ്ട അവസ്ഥയാണ്.
ഡെപ്യൂട്ടി തഹസില്‍ദാര്‍എം ലക്മണന്‍, ഹെഡ് സര്‍വ്വെയര്‍ മുഹമ്മദ് ഫെരീഫ് ,സര്‍വ്വെയര്‍മാരായ വി കെ സുരേഷ് ,എന്‍ ജില്‍സ്, വി ആര്‍ ഷിഹാവുദ്ദീന്‍ ,കെ.എസ്.ടി.പി അസി.എഞ്ചിനീയര്‍ കെ.വി സതീശന്‍, കരാര്‍ കമ്പിനി പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."